പടുപ്പ് : ശങ്കരംപാടിയിൽ ഇന്നലെ വീണ്ടും ആനയിറങ്ങി കൃഷി നശിപ്പിച്ചു.നെച്ചിപ്പടുപ്പിലെ ദാമോധരന്റെ ഒരേക്കറോളം വരുന്ന സ്ഥലത്ത്് കൃഷി ചെയ്ത റബർ തൈകളാണ് ഇന്നലെ ആനയിറങ്ങി നശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോറോബരയിൽ ആനയിറഞ്ഞി പ്രകാശ് ശങ്കരം പാടി, ബാലകൃഷ്ണൻ കൊറോബര, ജോൺ പേണ്ടാനത്ത്, ബാലകൃഷ്ണൻ കൊറോബര, ഗംഗാധരൻ കൊറോബര എന്നിവരുടെ കൃഷികൾ നശിപ്പിച്ചിരുന്നു.