രാജപുരം: പഞ്ചായത്ത്് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡ് സ്വകാര്യ വ്യ്കതികൾക്ക് വിട്ടു നൽകാനുളള നീക്കത്തിൽ പ്രതിഷേധിച്ച്് പഞ്ചായത്ത് ഓഫീസിലേക്ക്് ജനകീയ മാർച്ച് .നൂറുകണക്കിനാളുകളാണ് മാർച്ചിൽ അണിനിരന്നത്. പഞ്ചായത്ത്് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡ് സ്വകാര്യ വ്യക്തികൾക്ക് വിട്ടു നൽകാൻ ആസ്തി രജിസ്റ്ററിൽ നിന്നും ഓഴിവാക്കിത്തരണമെന്ന പഞ്ചായത്ത് ് സെക്രട്ടറിയുടെ റിപ്പോർട്ടാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. കോടോം-ബേളൂർ പഞ്ചായത്തിലെ 7-ാം വാർഡിൽപ്പെടുന്ന നരേയർ -കാവേരികുളം റോഡ് നിലവിൽ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽപെട്ടതാണ്. പ്രസ്തുത റോഡിന്റെ 1500 മീറ്റർ ഭാഗത്തിൽ 1180 മീറ്റർ ഭാഗം സ്വകാര്യ ആവശ്യത്തിന് നൽകുന്നതിന് ആസ്തി രജിസ്റ്ററിൽ നിന്നും ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് തഹസീൽദാർക്ക് പഞ്ചായത്ത്് സെക്രറി റിപ്പോർട്ട് നൽകിയിരുന്നു. പഞ്ചായത്ത്് സെക്രട്ടറിയിൽ നിന്നുണ്ടായ ഇത്തരമൊരു റിപ്പോർട്ടാണ് ജനങ്ങളെ ചൊടിപ്പിച്ചത്. മാർച്ച് പഞ്ചായത്തംഗം ജിനി ബിനോയി ഉദ്ഘാടനം ചെയ്തു.ചെയർമാൻ ടി കെ സത്യൻ അധ്യക്ഷത വഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകരായ പ്രൊ: ഗോപാലൻ, കൂക്കൾ ബാലകൃഷ്ണൻ, സി പി എം പ്രതിനിധി കെ സുധാകരൻ, കോൺഗ്രസ് പ്രതിനിധി വി.പി പ്രദീപ്,ബി ജെ പി പ്രതിനിധി അശോകൻ കൂയ്യംങ്ങാട് എന്നിവർ പ്രസംഗിച്ചു. കൺവീനർ കെ.ബാലകൃഷ്ണൻ സ്വാഗതവും സതീശൻ നന്ദിയും പറഞ്ഞു.
