

Related Articles
കൊട്ടോടി: ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനാചരണവും ലോക സംഗീത ദിനവും ടാലൻറ് ക്ലബ്ബ് ഉദ്ഘാടനവും വിവിധ പരിപാടികളോടെ ആചരിച്ച
കൊട്ടോടി: ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനാചരണവും ലോക സംഗീത ദിനവും ടാലൻറ് ക്ലബ്ബ് ഉദ്ഘാടനവും വിവിധ പരിപാടികളോടെ ആചരിച്ചു. കൊട്ടോടി ഗവ.ആയുർവേദ ആശുപത്രി ഡോക്ടറും യോഗ ട്രെയ്നറുമായ ഡോ. ഉഷ സി യോഗദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് യോഗ പരിശീലിപ്പിച്ചു. യോഗ ട്രെയ്നറും അധ്യാപകനുമായ ഹംറാസ് ചാൽത്തൊടിയുടെ നേത്യത്തത്തിൽ കുട്ടികൾ യോഗ അവതരിപ്പിച്ചു.. കലാഭവൻ മണി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഓടപ്പഴം അവാർഡ് ജേതാവും പ്രസിദ്ധ നാടൻപാട്ട് കലാകാരനുമായ മാധവൻ മാവുങ്കാൽ ടാലൻറ് ക്ലബ് […]
കെ.ജെ.യു സ്ഥാപക ദിനം : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ ആദരിച്ചു
രാജപുരം: കേരളജേര്ണലിസ്റ്റ്സ് യൂണിയന്റെ (കെ.ജെ.യു) 25 -ാം സ്ഥാപകദിനത്തോടനുബന്ധിച്ച്രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം പ്രസ് ഫോറം അംഗവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ഏഴാംമൈല്‍ കരിയത്തെ ഇ.ജി.രവിയെ ആദരിച്ചു. കെ.ജെ.യു ജില്ലാ പ്രസിഡന്റ് സുരേഷ് കൂക്കള്‍ പൊന്നാടയണിയിച്ചു. രാജപുരം മേഖല പ്രസിഡന്റ് രവീന്ദ്രന് കൊട്ടോടി മെമന്റോ കൈമാറി. മേഖല കമ്മിറ്റി അംഗം സണ്ണി ജോസഫ് സംസാരിച്ചു.. രാജപുരത്ത് മേഖല പ്രസിഡന്റ്പതാകയുയര്ത്തി
കൊട്ടോടി മാവുങ്കാലിലെ കെ.മധുസൂദനൻ (53) നിര്യാതനായി
ാജപുരം: കൊട്ടോടി മാവുങ്കാലിലെ കെ.മധുസൂദനൻ (53) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് മാവുങ്കാലിലെ വീട്ട് വളപ്പിൽ . കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: ഷീബ. മക്കൾ: മീര കൃഷ്ണ, ദേവാശിഷ് . പിതാവ് : പരേതനായ അടുക്കാടുക്കം കൃഷ്ണൻ നായർ. മാതാവ് : കോടോത്ത് കമലാക്ഷി അമ്മ. സഹോദരങ്ങൾ: ഇന്ദിര, കെ.ശശിധരൻ (ബ്രാഞ്ച് മാനേജർ, പനത്തടി സർവീസ് സഹകരണ ബാങ്ക്), സുജാത (വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെറുപുഴ), കൃഷ്ണപ്രകാശ്(ഗൾഫ്).




