ഉദിനൂർ: സി പി എം അരിവിരുത്തി ബ്രാഞ്ച് സെക്രട്ടറിയും കണ്ണൂർ ദുരന്ത നിവാരണ സേന റിട്ട: സബ്ബ് ഇൻസ്പക്ടറും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഉദിനൂർ സെൻട്രലിലെ കാടങ്കോട്ട് രാജൻ (62) നിര്യാതനായി.. ഉദിനൂർ ഇ എം എസ് പഠന കേന്ദ്രം മുൻ സെക്രട്ടറി, ഉദിനൂർ എജുക്കേഷണൽ സൊസൈറ്റി ഡയറക്ടർ ബോർഡംഗം, കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂനിയൻ പടന്ന പഞ്ചായത്ത് കമ്മിറ്റി അംഗം, കനിവ് പാലിയേറ്റീവ് സൊസൈറ്റി പടന്ന പഞ്ചായത്ത് മുൻ സെക്രട്ടറി തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു. സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും കർത്തവ്യ നിർവ്വഹണത്തിലെ മികവിനും അമേരിക്കയിലെ ഇന്റർനാഷനൽ ഗ്ലോബൽ പീസ് യൂനിവേഴ്‌സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു.
കിനാത്തിലെ പരേതനായ എ.വി കുഞ്ഞമ്പുവിന്റെയും കാടങ്കോട് നാരായണിയുടെയും മകനാണ്. നാളെ രാവിലെ 7 മണി മുതൽ ഉദിനൂർ എ കെ ജി മന്ദിരത്തിൽ പൊതു ദർശനത്തിന് വെക്കും. 9.30 ന് വീട്ടിലെത്തിച്ച് 10 മണിക്ക് ഉദിനൂർ കുഞ്ഞിക്കൊവ്വൽ പൊതു ശ്മശാനത്തിൽ സംസ്‌കാരം.





