പാണത്തൂർ : പനത്തടി ഗ്രാമപഞ്ചായത്ത് ഹരിത സഭ പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് .പി എം കുര്യാക്കോസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്ത് പരിസ്ഥിതി ദിന സന്ദേശം നൽകി ഒപ്പം സമ്പൂർണ്ണ ശുചിത്വ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനവും നടത്തി. വൈസ് പ്രസിഡന്റ് പി എം കുര്യക്കോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പത്മകുമാരി എം, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ രംഗത്ത്മല, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാരായ ലതാഅരവിന്ദൻ, സുപ്രിയ ശിവദാസ്, മറ്റ് ഭരണ സമിതി അംഗങ്ങൾ, ഹരിത കേരളം കോഡിനേറ്റർ രാഘവൻ മാഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി ജി മോഹനൻ സി.ഡി എസ് ചെയർപേഴ്‌സൺ രജനി ദേവി ആർ സി, ബ്ലോക്ക് ജോയിന്റ് ബി ഡി ഒ വിജയകുമാർ, ഐ സി ഡി എസ് സൂപ്പർവൈസർ പ്രജി, ഹരിത കർമ സേന കണ്‌സർഷ്യം പ്രസിഡന്റ് ആദി സെബാസ്റ്റ്യൻ, സെക്രട്ടറി സ്‌നേഹി ഷാജി എന്നിവർ പങ്കെടുത്തു. ഹരിത കർമ സേനാഗംങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. പഞ്ചായത്തിന്റെ വിവിധ ഘടക സ്ഥാപനത്തിന്റെ മേധാവികൾ, ആരോഗ്യപ്രവർത്തകർ, മെഡിക്കൽ ഓഫീസർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ , ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ മേഖലയിൽ നിന്നുളളവർ പങ്കെടുത്തു. വിവിധ ഗ്രൂപ്പുകൾ ആയി തിരിഞ്ഞ് ചർച്ചയും അതിന്റെ ക്രോഡീകരണവും നടന്നു. സെക്രട്ടറിസുരേഷ് കുമാർ എം സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി .കെ രവീന്ദ്രൻ നന്ദിയുംപറഞ്ഞു.