ബളാംതോട് : ലോക പരിസ്ഥിതി ദിനത്തിൽ പനത്തടി പഞ്ചായത്ത്് പതിനഞ്ചാം വാർഡ് പ്രതിഭാ കുടുംബശ്രീയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു
വാർഡ് മെമ്പർ കെ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡന്റ് ശ്രീജ കുമാരൻ അധ്യക്ഷത വഹിച്ചു. എ ഡി എസ് സെക്രട്ടറി ചിഞ്ചു പ്രസാദ് പ്രസംഗിച്ചുു. സെക്രട്ടറി സ്മിത സ്വാഗതവും, അജിത നന്ദിയുംപറഞ്ഞു.
Related Articles
ലോക പരിസ്ഥിതി ദിനത്തിൽ എസ് വൈ എസ് വൃക്ഷ തൈ വിതരണം ചെയ്തു
പാണത്തൂർ : ലോക പരിസ്ഥിതി ദിനത്തിൽ എസ് വൈ എസ് വൃക്ഷ തൈ വിതരണം ചെയ്തു. കാഞ്ഞങ്ങാട് സോൺ പ്രസിഡന്റ് ശിഹാബുദ്ദീൻ അഹ്സനി പാണത്തൂർ ശുഹദയിൽ നടന്ന പരിപാടിയിൽ വിതരണം ഉദ്ഘാടനം ചെയ്തു. ശിഹാബ് ടി കെ, ശുഹൈബ് സഖാഫി, അബ്ദുസ്സലാം ആനപ്പാറ, സുഹൈൽ കാറോളി, മൊയ്തു കുണ്ടുപള്ളി, സാബിത്ത് പാണത്തൂർ, ഹനീഫമുനാദി എന്നിവർ പങ്കെടുത്തു.
നാടിന്റെ ഉത്സവമായി അയറോട്ട് ഗുവേരവായനശാല അനുമോദനം സംഘടിപ്പിച്ചു.
അയറോട്ട് : 2022-23 വർഷത്തിലെ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അയറോട്ട് ഗുവേര വായനശാല അനുമോദിച്ചു. അതോടൊപ്പം കോടോം-ബേളൂർ പഞ്ചായത്ത് യൂത്ത് കോർഡിനേറ്ററായി മികച്ച സേവനം കാഴ്ചവെച്ച സുരേഷ് വയമ്പ്, യാത്രാവിവരണം എഴുതിയ ശ്രീകാന്ത് പുലിക്കോട്, ബീറ്റ് ഫോറസ്റ്റ് ഓഫീസറായി നിയമനം ലഭിച്ച രാജേഷ് നാരായണൻ, അഞ്ചാം വാർഡ് ഹരിതകർമ്മ സേനാംഗങ്ങളായ മാധവി.എം, ഷൈലജ സി. എന്നിവരേയും ആദരിച്ചു.വായനശാല പ്രസിഡണ്ട് നന്ദകുമാർ അധ്യക്ഷത വഹിച്ച അനുമോദന സമ്മേളനം കോടോം-ബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ് […]
പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ വനിതാ ജീവനക്കാര്‍ ലോക വനിത ദിനം ആഘോഷിച്ചു
രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ വനിതാ ജീവനക്കാര്‍ ലോക വനിത ദിനം ആഘോഷിച്ചു. വനിതാ ഡോക്ടര്‍ ഷിന്‍സിയുടെ നേതൃത്വ ത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ച. രാവിലെ റാലിയോടുകൂടി ആരംഭിച്ച പരിപാടിയില്‍ വുമന്‍സ് വിങ് സെക്രട്ടറി ജെ.എച് ഐ.വിമല സ്വാഗതം പറഞ്ഞു. തുടര്‍ന്നു DR ഷിന്‍സി സ്ത്രീകളും ആരോഗ്യ പ്രശ്നങ്ങളും എന്നവിഷയത്തെ കുറിച്ച് ക്ലാസ് നടത്തി തുടര്‍ന്നു വിവിധ കലാപരിപാടികളും സുമ്പ ഡാന്‍സ് പ്രാക്ടീസ്യും ആരംഭിച്ചു. എല്ലാ ദിവസവും വൈകുന്നേരം അരമണിക്കൂര്‍ സുമ്പ ഡാന്‍സ് പരിശീലനം നടത്തുന്നതിന്തീരുമാനിച്ചു.