മുംബൈ: എൻസിപി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിൻവലിച്ച് ശരത് പവാർ. വലിയ പ്രതിഷേധങ്ങൾ മഹാരാഷ്ട്രയിൽ ഉടനീളം നടന്നിരുന്നു. ഇതേ തുടർന്നാണ് പവാർ രാജി പിൻവലിച്ചത്. എൻസിപിയിലെ ഉന്നത നേതാക്കളെല്ലാം പവാറിന്റെ രാജിയെ നേരത്തെ തള്ളിയിരുന്നു സുപ്രിയ സുലെയെ അധ്യക്ഷനാക്കാനുള്ള നീക്കവും നടന്നിരുന്നുവെങ്കിലും, പവാർ തിരിച്ചെത്തണമെന്നായിരുന്നു പൊതുവികാരം.വൈകാരികമായ പ്രതിഷേധ പ്രകടനമാണ് സംസ്ഥാനത്ത് നടന്നത്. ഇതേ തുടർന്ന് രാജി പിൻവലിക്കുന്ന കാര്യം ചിന്തിക്കാമെന്ന് പവാര് അറിയിച്ചിരുന്നു. നേരത്തെ പാർട്ടിയിലെ സഹപ്രവർത്തകരോട് അധ്യക്ഷൻ സ്ഥാനത്ത് തുടരുന്ന കാര്യം ആലോചിക്കാൻ തനിക്ക് സമയം വേണമെന്നും പവാർ ആവശ്യപ്പെട്ടിരുന്നു.
എല്ലാ കാര്യങ്ങളും വീണ്ടും പരിശോധിച്ചപ്പോൾ രാജിപിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. എൻസിപിയുടെ അധ്യക്ഷനായി തുടരുമെന്നും പവാർ വ്യക്തമാക്കി. നാടകീയമായിട്ടായിരുന്നു പവാർ രാജി പ്രഖ്യാപിച്ചത്. അതുപോലെ തന്നെ നാടകീയമായിരുന്നു രാജി പിൻവലിച്ചതും. മൂന്ന് ദിവസത്തോളം ഈ നാടകം തുടരുകയും ചെയ്തു.