പനത്തടി: റാണിപുരം മാടത്തുമല കരിംചാമുണ്ഡി ദേവസ്ഥാനം കളിയാട്ട ഉത്സവം മെയ് 6, 7 തീയതികളിൽ നടക്കും. മെയ് 6 ന് വൈകിട്ട് 5 മണിക്ക് കലശം വയ്ക്കൽ, 6 മണിക്ക ്തെയ്യം കൂടൽ, 8 മണിക്ക് കുളിച്ച് തോറ്റം, 9 മണിക്ക് വീരൻ തെയ്യം. മെയ് 7 ന് രാവിലെ 5.30 ന് പൂവത്താൻ തെയ്യം, 10 മണിക്ക് വിഷ്ണുമൂർത്തി, കൊറത്തി തെയ്യങ്ങൾ, 12.30 ന് അന്നദാനം, 2 മണിക്ക് കരിംചാമുണ്ഡി, തുടർന്ന് ഗുളികൻ തെയ്യം.
Related Articles
ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾ പാണത്തൂർ പി എച്ച് സി പരിസരം ശുചീകരിച്ചു
ചെറുപനത്തടി: ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള സേവനവാരത്തിന്റെ ഭാഗമായി ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾ പാണത്തൂർപി എച്ച് സി പരിസരം ശുചീകരിച്ചു. പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ.ഷഹന , ഹെൽത്ത് ഇൻസ്പെക്ടർ വിനയകുമാർ , നഴ്സിംഗ് അസിസ്റ്റന്റ് ഏലിയാമ്മ, പനത്തടി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസ് ,വാർഡ് മെമ്പർ കെ.കെ വേണുഗോപാൽ, സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ.ജോസ് കളത്തിപറമ്പിൽ , അധ്യാപകരായ വൈശാഖ് എ.ബി, ജിൻസി തോമസ്, ഹോസ്പിറ്റലിലെ സ്റ്റാഫ് […]
മെഡിക്കൽ ലാബ് ടെക്നീഷ്യൻ ഒഴിവ്
പാണത്തൂർ : പണത്തൂർ പി എച്ച് സിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ മെഡിക്കൽ ലാബ് ഡെക്നീഷ്യന്റെ (Bsc MLT-1) ഒഴിവിലേക്ക് ആളെ നിയമിക്കുന്നു. 10ന് ബുധനാഴ്ച രാവിലെ 11 മണിക്ക് ആശുപത്രിയിൽ വെച്ച് കൂടികാഴ്ച നടക്കും. നിയമനം തികച്ചും താല്ക്കാലികം ആയിരിക്കും. ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസം, ജോലി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
തേങ്ങാ സംഭരണം കൃഷിഭവനുകൾ മുഖാന്തരം ഉടൻ ആരംഭിക്കണം: കർഷക കോൺഗ്രസ്
പാണത്തൂർ : കർഷകരെ കൊള്ളയടിച്ച മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയെ സംഭരണം ഏൽപ്പിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണം.കേന്ദ്ര വനം വന്യജീവി നിയമം ഭേദഗതി ചെയ്യണം എന്ന് കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് സോജൻ കുന്നേൽ ആവശ്യപ്പെട്ടു.കർഷക കോൺഗ്രസ് പനത്തടി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകി അക്രമണകാരികളായ മൃഗങ്ങൾ നാട്ടിലിറങ്ങി ഇര തേടുന്ന സാഹചര്യത്തിൽ വന അതിർത്തി മേഖലകളിൽ ജന ജീവിതവും കാർഷിക പ്രവൃത്തികളും സ്തംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ 1972ലെ കേന്ദ്ര വന്യജീവി […]