LOCAL NEWS

സർക്കാറിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ഒപ്പമുണ്ട് ഉറപ്പാണ് എന്ന ടാഗ് ലൈനോട് കൂടി കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു

ഒടയംചാൽ : സർക്കാറിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ഒപ്പമുണ്ട് ഉറപ്പാണ് എന്ന ടാഗ്് ലൈനോട് കൂടി കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് പി.ദാമോദരൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശൈലജ.കെ, പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ, അസി.സെക്രട്ടറി ഷൈജു.ടി ജനപ്രതിനിധികളായ ഇ.ബാലകൃഷ്ണൻ, കുഞ്ഞിക്കൃഷ്ണൻ കെ.എം, നിഷ, ബിന്ദു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, വിവിധ വകുപ്പുകൾ, ഏജൻസികൾ, സർവ്വകലാശാലകൾ, ഭരണഘടനാ സ്ഥാപനങ്ങൾ മുഖേന ലഭിക്കുന്ന എല്ലാ സേവനങ്ങളുടെയും വിവരങ്ങൾ ഈ കേന്ദ്രത്തിൽ ലഭ്യമാണ്. ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ് രേഷ്മ പി യെ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിപ്പിക്കുന്നതിന് ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *