LOCAL NEWS

അധിക നികുതിയും പെർമിറ്റ് ഫീസും പിൻവലിക്കണം: കള്ളാർ ഗ്രാമപഞ്ചായത്ത് ഭരണസമിതി

കളളാർ: സംസ്ഥാന സർക്കാർ കുത്തനെ ഉയർത്തിയ കെട്ടിട നികുതിയും, പെർമിറ്റ്, അപേക്ഷ ഫീസുകളും ഒഴിവാക്കുന്നതിനായി കള്ളാർ ഗ്രാമപഞ്ചായത്ത് ഇതു നടപ്പിലാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ
ബന്ധപ്പെട്ട സോഫ്റ്റ് വെയറുകളിൽ നടത്തിത്തരണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ കളളാർ പഞ്ചായത്ത് ഭരണ സമിതിയോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാർ അന്യായമായി വർദ്ധിപ്പിച്ച പെർമിറ്റ് ഫീസ്, റഗുലറൈസേഷൻ ഫീസ്, ലേ ഔട്ട് ഫീസ് തുടങ്ങിയവയും പിൻവലിക്കണമെന്ന് ഭരണസമിതി യോഗം ആവശ്യപ്പെട്ടു.
ഇടത്തരക്കാരായ ജനങ്ങളുടെ വീട് നിർമ്മാണ സ്വപ്നങ്ങൾക്ക് സർക്കാർ തീരുമാനം തിരിച്ചടിയാണ്. കാർഷിക മേഖലയിൽ നിന്നുള്ള സാധാരണക്കാരായ ജനങ്ങളും, പട്ടിക വർഗ്ഗ, മറ്റു പിന്നോക്ക വിഭാഗത്തിലുമുള്ള ജനങ്ങളാണ് കള്ളാർ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യയിൽ ഭൂരിഭാഗവും. ഇവരെ പിഴിഞ്ഞുകിട്ടുന്ന യാതൊരുവിധ അധിക വരുമാനവും പഞ്ചായത്തിന് ആവശ്യമില്ലെന്നാണ് യു.ഡി.എഫ് ഭരണസമിതിയുടെ തീരുമാനമെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *