രാജപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കോടോം -ബേളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുനു വി ജെ നേതാക്കള്‍ക്കൊപ്പം പഞ്ചായത്തിലെത്തി സെക്രട്ടറിക്ക് നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിച്ചു.
കാഞ്ഞങ്ങാട്: നാളെ നടക്കുന്ന ശ്രീകൃഷ്ണ ജൻമാഷ്ടി ആഘോഷത്തോടനുബന്ധിച്ച് മെഗാ ചിത്രരചനാ മത്സരം കാഞ്ഞങ്ങാട് വ്യാപാരഭവനിൽ സംഘടിപ്പിച്ചു.ജസ്ന സലിം കണ്ണന് മാല ചാർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ആഘോഷ സമിതി പ്രസിഡന്റ് കെ വി ശ്രുതി അധ്യക്ഷത വഹിച്ചു. ബാലഗോകുലം ജില്ലാ അധ്യക്ഷൻ ഡോക്ടർ സി ബാബു പ്രഭാഷണം നടത്തി. എം.ഹരീന്ദ്രൻ നീലേശ്വരം ഭഗവത്ഗീത സന്ദേശം നൽകി. വിജയികൾക്ക് ജെസ്ന സലീം ഉപഹാരങ്ങൾ നൽകി. ശോഭയാത്ര കൺവീനർ കെ വി ലക്ഷ്മണൻ, ആഘോഷ പ്രമുഖ വി.രാധാകൃഷ്ണൻ ട്രഷറർ എച്ച് […]
ബന്തടുക്ക : കുറ്റിക്കോല്‍ മണ്ഡലം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് 183 ആം ബൂത്ത് കമ്മിറ്റി ഭക്ഷ്യ ക്വിറ്റ് വിതരണം ചെയ്തു. ഉമ്മന്‍ ചാണ്ടി സാര്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് നല്കിയ നന്മയുടെ ഓര്യ്ക്കായാണ് അദ്ദേഹത്തിന്റെ അനുസ്മരണ ദിനത്തില്‍ ഭക്ഷ്യ ക്വിറ്റ് വിതരണം ചെയ്തത്. നേതക്കളായ സാബു അബ്രഹാം, സതീശന് കുതിരത്തൊട്ടി, ജോര്‍ജ്ജ് .ഇലക്കാട്ടില്‍, സതീശന് മാരിപ്പടുപ്പ് എന്നിവര്‍ സംബന്ധിച്ചു.
എണ്ണപ്പാറ: നിർധനരായ ഒരുപാട് പേരുടെ ഏക ചികിത്സാ അഭയകേന്ദ്രമായ എണ്ണപ്പാറ പി എച്ച് സിയിൽ ആവശ്യത്തിന് ഡോക്ടർമാരെയും മറ്റു സ്റ്റാഫുകളെയും നിയമിച്ച് ഈ മഴക്കാല രോഗങ്ങൾ നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ തയ്യാറാകണമെന്ന് മഹാത്മാ ജനശ്രീ യൂണിറ്റ് സർക്കാരി രൂപീകരണ യോഗംആവശ്യപ്പെട്ടു. വി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു മണ്ഡലം ചെയർമാൻ വിനോദ് ചുള്ളിക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം സെകട്ടറി കുഞ്ഞുമോൻ, ട്രഷറർ സജീത ശ്രീകുമാർ എന്നിവർ സംസാരിച്ചു. രാജീവൻ ചീരോൽ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി തോമസ് ടി. ഒ. […]