രാജപുരം :കള്ളാര്‍ ഗ്രാമപഞ്ചായത്ത് 2025-26 വര്‍ഷിക പദ്ധതി രൂപികരണ വികസന സെമിനാര്‍ കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഗോപി കരട് പദ്ധതിരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി, , അരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് വി ചാക്കോ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ഗിത, പഞ്ചയത്തംഗങ്ങളായ കൃഷ്ണകുമാര്‍ എം , ജോസ് പുതുശ്ശേരി ക്കാലായില്‍ , അജിത്ത് കുമാര്‍ ബി , വനജ ഐത്തു, ലീല ഗംഗാധരന്‍,ശരണ്യ പി ,മിനി പിലിപ്പ്, സണ്ണി അബ്രാഹം, സബിത വി മെഡിക്കല്‍ ഓഫിസര്‍ ഡോ.സി സുകു എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പ്രേമ എ സ്വാഗതവും
അസ്സി സെക്രട്ടറി രവീന്ദ്രന്‍ കെ നന്ദിയും പറഞ്ഞു. ചടങ്ങില്‍ പഞ്ചായത്തിലെ 13 വിദ്യാലയങ്ങളും 21 അങ്കണ്‍വാടികളും, 22 സര്‍ക്കാര്‍ സ്ഥാപനങ്ങളും 196അയല്‍ക്കുട്ടങ്ങളും ഹരിത സ്ഥാപനമായതിന്റെ പ്രഖ്യാപനവും സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും വിതരണം എം എല്‍എനിര്‍വ്വഹിച്ചു.