ഏതൊരാളുടേയും സൗന്ദര്യം അവരുടെ ചിരിയാണ് എന്നാണ് പറയുന്നത്. എന്നാൽ ആത്മവിശ്വാസത്തോടെ ചിരിക്കാൻ പലർക്കും തടസമാകുന്നത് നിറമില്ലാത്ത പല്ലുകളാണ്. വെളുത്ത പല്ലുകൾ എല്ലാവരും ആഗ്രഹിക്കുന്നത്. ഇത് പലരുടേയും ആത്മവിശ്വാസത്തേെിന്റ അളവുകോലാണ് എന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. പലരും നിറമില്ലാത്ത പല്ലുകൾ കാരണം ചിരിക്കാൻ പോലും മടിക്കുന്നവരാണ്. ഒരാളുടെ വായയുടെ ആരോഗ്യം എത്രത്തോളം നല്ലതാണ് അല്ലെങ്കിൽ മോശമാണ് എന്നത് അയാളുടെ പല്ലുകളിൽ നോക്കിയാൽ അറിയാം. പല്ലുകൾ വെളുപ്പിക്കാൻ ആയിരക്കണക്കിന് രൂപ മുടക്കി പല്ല് വെളുപ്പിക്കുന്ന ശസ്ത്രക്രിയകൾ നടത്തേണ്ടതില്ല. തൂവെള്ള പല്ലുകൾ ലഭിക്കാൻ നിങ്ങൾക്ക് വീട്ടിൽ നിന്ന് തന്നെ ശ്രമിക്കാവുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം. നിങ്ങൾ തിരഞ്ഞെടുക്കുന്ന ടൂത്ത് പേസ്റ്റ് ആണ് ആദ്യ മാർഗം. എല്ലാ പേസ്റ്റുകളിലും ഉപ്പ് അടങ്ങിയിട്ടുണ്ട്. കാരണം ഇതിന് നേരിയ ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്. ഉപ്പ് പല്ലുകളിൽ നിന്ന് ഉപരിതല കറ നീക്കം ചെയ്യാനും വെളുത്ത രൂപം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. എന്നിരുന്നാലും ശരിയായ തരത്തിലുള്ള ഉപ്പ് ഉപയോഗിക്കുക എന്നത് പ്രധാനമാണ്. നന്നായി പൊടിച്ച കടൽ ഉപ്പ് ആണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്. പരുക്കൻ ഉപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അവ നിങ്ങളുടെ പല്ലുകളിലും മോണകളിലും ദോഷകരമായി തീരും. ടൂത്ത് ബ്രഷ് നനച്ച് അതിൽ ചെറിയ അളവിൽ ഉപ്പ് പുരട്ടുക. ഏകദേശം 1-2 മിനിറ്റ് ഉപ്പ് ഉപയോഗിച്ച് പല്ല് തേക്കുക. ഈ സമയത്ത് വളരെ കഠിനമായി സ്ക്രബ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം ഇങ്ങനെ ചെയ്യുന്നത് പല്ലിന്റെ ഇനാമലിനും മോണയ്ക്കും കേടുവരുത്തും. ബ്രഷ് ചെയ്ത ശേഷം വെള്ളം ഉപയോഗിച്ച് നിങ്ങളുടെ വായ നന്നായി കഴുകുക. ഓയിൽ ഗാർഗിളിംഗും പല്ല് വെളുത്തതാക്കാൻ നിങ്ങളെ സഹായിക്കും. ഒരു ടീസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണ 15-20 മിനിറ്റ് നേരം വായിൽ പുരട്ടുക. കുറച്ച് സമയത്തിന് ശേഷം ഇത് തുപ്പുക. പിന്നീട് വെള്ളം ഉപയോഗിച്ച് വായ കഴുകുക. ഈ രീതി വായിലെ അവശിഷ്ടങ്ങളും മാറ്റും നീക്കം ചെയ്യാൻ സഹായിക്കുന്നു. വെളിച്ചെണ്ണയ്ക്ക് ആന്റി-മൈക്രോബയൽ ഗുണങ്ങളുണ്ട്. അതിനാൽ പല്ലുകളിൽ പൊത്ത് വന്നുണ്ടാകുന്ന ദന്തക്ഷയം ചെറുക്കാനും ഇത് സഹായിക്കും. പല്ലുകൾ വെളുപ്പിക്കാന് ആപ്പിൾ സിഡെർ വിനെഗർ പ്രകൃതിദത്ത മൗത്ത് വാഷായി ഉപയോഗിക്കാം. ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ ലയിപ്പിച്ച് മിശ്രിതം ഏകദേശം 30 സെക്കൻഡ് നേരം വായിലിട്ട് നന്നായി കഴുകുക. ഇത് കാപ്പി, ചായ, റെഡ് വൈൻ എന്നിവ മൂലമുണ്ടാകുന്ന പല്ലുകളുടെ ഉപരിതലത്തിൽ പാടുകൾ മാറ്റാൻ സഹായിക്കും. ഇതിന് ചില ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്. ഇത് വായിലെ ബാക്ടീരിയകളുടെ വളർച്ച കുറയ്ക്കും. കൂടുതൽ പല്ലുകൾ നശിക്കുന്നത് തടയുകയുംവായുടെ ആരോഗ്യം നൽകുകയും ചെയ്യും. എന്നിരുന്നാലും അസിഡിക് സ്വഭാവമുള്ളതിനാൽ ഇത് എന്നും ചെയ്യാവുന്ന ഒന്നല്ല. ഇത് അമിതമായി ഉപയോഗിച്ചാൽ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കാൻ സാധ്യതയുണ്ട്. ബേക്കിംഗ് സോഡ പേസ്റ്റ് ഉപയോഗിച്ച് പല്ല് ബ്ലീച്ച് ചെയ്യുന്നത് വെളുത്ത പല്ലുകൾ നേടാൻ സഹായിക്കും. കുറച്ച് ബേക്കിംഗ് സോഡ പൊടി എടുത്ത് വെള്ളത്തിൽ കലർത്തി ടൂത്ത് ബ്രഷിൽ പുരട്ടുക. ശേഷം പല്ലിലുടനീളം പതുക്കെ തടവുക. ഏകദേശം 1-2 മിനിറ്റ് സ്ക്രബ് ചെയ്ത ശേഷം വായ നന്നായി കഴുകുക.
