കോളിച്ചാൽ : സെൻറ് ജോസഫ് ഫൊറോന ദേവാലയത്തിൽ നടന്ന പനത്തടി ഫൊറോന കൗൺസിൽ യോഗത്തിൽ ഫൊറോനാ കൗൺസിലിന് പുതിയ ഭാരവാഹികളായി. ഫൊറോന വികാരി റവ. ഡോ. ജോസഫ് വരാണത്ത് ഉദ്ഘാടനം ചെയ്തു. പനത്തടി സെൻറ് ജോസഫ് ഫൊറോന കോർഡിനേറ്റർ ദേവസ്യ വടാന അധ്യക്ഷത വഹിച്ചു.
പനത്തടി ഫൊറോന കൗൺസിൽ കോഡിനേറ്ററായി ജോണി തോലമ്പുഴയെയും സെക്രട്ടറിയായി റോയി ആശാരിക്കുന്നേലിനെയും, യുവജന പ്രതിനിധിയായി ലിജേഷ് ഫ്രാൻസീസ് പെരിയൻകുഴി, വനിതാ പ്രതിനിധിയായി സുമ സാബു കുഴിപ്പാലയെയും തെരഞ്ഞെടുത്തു.