രാജപുരം : വെള്ളരിക്കുണ്ട് താലൂക്കിൽ വെച്ച് നടന്ന കരുതലും കൈതാങ്ങും തുണയായി അഞ്ച് പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് റോഡെന്ന സ്വപ്നം യഥാർത്ഥൃമായി.പനത്തടി പഞ്ചായത്ത് ചെറുപനത്തടി വാർഡിലെ കണ്ടത്തിൽ നിവാസികളാണ് പരാതിയുമായി അദാലത്തിലെത്തിയത്. പരാതിക്ക് പരിഹാരം കാണാൻ വാർഡ് മെബറെയും വിലേജ് ഓഫീസറെയും അധികൃതർ ചുമതലപ്പെടുത്തി.തുടർന്ന് ഇരുവരുടെയും ശ്രമഫലമായി രണ്ട് ദിവസത്തിനുള്ളിൽ റോഡ് പൂർത്തികരിച്ചു. ഇതോടെ ഇവരുടെ വർഷങ്ങളായുള്ള റോഡെന്ന സ്വപ്നം പൂവണിഞ്ഞു. .പഞ്ചായത്ത് അംഗം എൻ.വിൻസെന്റ് ചെറുപനത്തടി _കണ്ട ത്തിൽ റോഡ് ഉൽഘാടനം ചെയ്തു. പനത്തടി വില്ലേജ് ഓഫീസർ വിനോദ് ജോസ് അധൃഷത വഹിച്ചു .തങ്കച്ചൻ ചെട്ടിയാംകുന്നേൽ, ടി.പി.ഹരികുമാർ, വിനോദ് പി.രാജൻ , രാധാകൃഷ്ണൻ പെരുതടി, കെ.രാജേഷ് തുടങ്ങിയവർസംബന്ധിച്ചു