ബദിയഡുക്ക : പതിനാറായിരം ഹെക്ടർ വ്യാപിച്ച് കിടക്കുന്ന ലക്ഷക്കണക്കിന് കർഷകരുടെ ജീവിതമായ അടയ്ക്കാ കർഷകരെ സംരക്ഷിക്കുന്നതിന് കാസറഗോഡ് കേന്ദ്രീകരിച്ച് കാർഷിക വികസന ബോർഡ് രൂപികരിക്കണമെന്നും അഞ്ഞൂറ് രൂപ തറവില നിശ്ചയിക്കണമെന്നും ഈ വിഷയം മാത്രമായി നിയമസഭയിൽ ഉന്നയിക്കുമെന്നും വരുമാന വർദ്ധനവിനും കൃഷി നശിക്കാതിരിക്കാനും
മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനും വിഷയം പഠനവിധേയമാക്കുമെന്നും പ്രതിപക്ഷ നേതാവ് വി .ഡി .സതീശൻ ബദിയടുക്കയിൽ പ്രസ്താവിച്ചു. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കവുങ്ങ ്കർഷക സംഗമംഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം യു ഡി എഫ് ജില്ലാചെയർമാൻ സി.ടി.അഹമ്മദലി അദ്ധ്യക്ഷത വഹിച്ച.ു സംസ്ഥാന കൺവീനർ എം.എം .ഹസ്സൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, ജില്ലാ കൺവീനർ എ .ഗോവിന്ദൻ നായർ, സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി കളത്തിൽ അബ്ദുള്ള, മുൻ ചീഫ് വിപ്പ് കേരള കോൺഗ്രസ്സ് നേതാവ് തോമസ് ഉണ്ണിയാടൻ, ഡി സി സി പ്രസിഡന്റ് പി.കെ.ഫൈസൽ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് കല്ലട്ര മാഹിൻ ഹാജി, എൻ. എ.നെല്ലിക്കുന്ന് എം എൽ എ, എ.കെ.എം അഷറഫ് എംഎൽഎ,മുൻ എംഎൽഎ കെ.പി.കുഞ്ഞിക്കണ്ണൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി
എ .അബ്ദുൾ റഹിമാൻ, കേരളാ കോൺഗ്രസ്സ് ജെറ്റോ ജോസഫ്, ആർ എസ് പി കേന്ദ്ര കമ്മിറ്റിയംഗം ഹരീഷ് ബി നമ്പ്യാർ, സി എം പി സെക്രട്ടറിയേറ്റ് മെമ്പർ വി.കെ.രവീന്ദ്രൻ, മാഹിൻ കേളോട്ട്,ഹക്കീം കുന്നിൽ,മുനീർ ഹാജി, ആന്റ്ക്‌സ് അലക്‌സ്, പി.പി .അടിയോടി,ജോർജ്ജ് ബന്തടുക്ക, മധു മാണിയാട്ട്, കല്ലഗ ചന്ദ്രശേഖരറാവു എന്നിവർ പ്രസംഗിച്ചു.