കളളാര്‍: കള്ളാര്‍ പഞ്ചായത്തിലെ മണ്ണിടിച്ചല്‍ ഭീഷണിയുള്ള മുണ്ടമാണി നീലിമല എന്നി പ്രദേശങ്ങളിലെ നൂറോളം ആള്ക്കാര് താമസിക്കുന്ന ചുള്ളിക്കര സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് സേവാഭാരതി കള്ളാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഭക്ഷ്യസാധനങ്ങള്‍ നല്കി.
രാജപുരം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കാൻ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു ലഹരി വിരുദ്ധ സന്ദേശം നൽകി. മത്സരത്തിൽ പ്രണാം , റോസാരിയോ, അഹാന എന്നിവർ യഥാക്രമം 1, 2, 3 സ്ഥാനങ്ങൾ നേടി. അധ്യപകരായ കെ.ശ്രീജ, വി.നിഖിൽ രാജ്, വിദ്യാർഥി പ്രതിനിധികളായ എൽവിൻ ബിനോയി ,റോസ് മേരി എന്നിവർ നേതൃത്വംനൽകി.
കോളിച്ചാൽ: പനത്തടി സെൻറ് ജോസഫ് ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ മണിപ്പൂർ ജനതയുടെ സഹനങ്ങളോട് ഐക്യദാർഢ്യവും ജപമാല റാലിയും കോളിച്ചാൽ ടൗണിൽ പനത്തടി സെൻറ് ജോസഫ് ഫൊറോന വികാരി ഫാദർ ജോസഫ് വരാണത്ത് ഉദ്ഘാടനം ചെയ്തു. അധികാരികളുടെ മൗനവും അക്രമികളുടെ അഴിഞ്ഞാട്ടവും ഉടൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പനത്തടി ഫൊറോന കോർഡിനേറ്റർ ദേവസ്യ വടാന,ട്രസ്റ്റി ജോസ് നാഗരോലിൽ,സണ്ണി ഈഴക്കുന്നേൽ, ജിജി മൂഴിക്കച്ചാലിൽ,എന്നിവർ നേതൃത്വംകൊടുത്തു.
രാജപുരം :കേരള സര്‍ക്കാര്‍- ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി അണക്കരയില്‍ വെച്ച് നടന്ന സംസ്ഥാന ക്ഷീര കര്‍ഷക സംഗമത്തില്‍ വെച്ച് കാസര്‍ഗോഡ് ജില്ലയിലെ മികച്ച SC/ST കര്‍ഷകനായി അവാര്‍ഡ് ലഭിച്ച ഒ.എം. രാമചന്ദ്രനെ ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് വിജയകുമാരന്‍ നായര്‍ കെ.എന്‍. അനുമോദിച്ചു. സംഘം വൈസ് പ്രസിഡണ്ട് സുലേഖ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് കുമാര്‍ സി.എസ്. സ്വാഗതം പറഞ്ഞു. സംഘം ഡയറക്ടര്‍മാരായ മാത്യു സെബാസ്റ്റ്യന്‍, ശശിധരന് നായര്‍ .കെ.എസ്. ജോജി […]