പാണത്തൂർ : മണിപ്പൂരിൽ ക്രൈസതവ വിശ്വാസി സമൂഹത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാണത്തൂർ സെന്റ് മേരീസ് ഇടവക സമൂഹ പ്രാർത്ഥന നടത്തി. ആരാധനയും മെഴുകുതിരി കത്തിച്ച് പ്രാർത്ഥനനയും നടന്നു. വികാരി ഫാ.വർഗ്ഗീസ് ചെരുവംപുറത്ത്, അസിസ്റ്റന്റ് വികാരി ഫാ.അജിത്ത് വെങ്കിട്ടയിൽ കൈക്കാരൻന്മാരായ അജി പൂന്തോട്ടം, സജി കക്കുഴി, കോഡിനേറ്റർ ജോണി തോലംപുഴ, രാജീവ് മൂലക്കുന്നേൽ,സി. ടെസ്ലിറ്റ് SABS, സി.അലീന എന്നിവർ നേതൃത്വം നൽകി.
Related Articles
മാലിന്യ നിർമ്മാർജ്ജനത്തിന് കൂട്ടായ ഇടപെടൽ വേണം: എം.രാജഗോപാലൻ എം.എൽ.എ
കാസർകോട് : നമ്മുടെ നാട്ടിൽ പൂർണതോതിലുള്ള മാലിന്യനിർമാർജനം നടപ്പിലാക്കാൻ നാം ഇനിയും ഏറെ മുന്നോട്ട് പോകണമെന്ന് എം.രാജഗോപാലൻ എം.എൽ.എ. കാസർകോട് നവ കേരളത്തിന്റെ ഹരിത കവാടം മാലിന്യ സംസ്കരണ രംഗത്തെ ഇടപെടലുകൾ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത വിഭാഗം ജനങ്ങളും മാലിന്യ നിർമാർജന പ്രവർത്തനത്തിൽ വ്യാപൃതരായാൽ മാത്രമ പൂർണതോതിലുള്ള മാലിന്യനിർമാർജനം നടപ്പിലാകുകയുള്ളു. സമൂഹവും നാടും മാലിന്യമുക്തമാക്കുന്നതിനു മുന്നോടിയായി നമ്മുടെ മനസ് മാലിന്യമുക്തമാക്കണം. ഈ ലക്ഷ്യത്തിലൂന്നിവേണം ബോധവത്കരണപ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ. നമ്മുടെ മാലിന്യ നിർമാർജനത്തിലെ പോരായ്മകൾ ടൂറിസം […]
ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളുടെ പ്രവേശനോത്സവം നടത്തി
രാജപുരം : ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളുടെ പ്രവേശനോത്സവം നടത്തി.സ്കൂൾ മാനേജർ റവ. ഫാ. മാത്യു കട്ടിയാങ്കൽ ഉദ്ഘടാനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് പ്രഭാകരൻ കെ എ അധ്യക്ഷത വഹിച്ചു. ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ അബ്രാഹം ഒ എ , എ.എൽ. പി സ്കൂൾ ഹെഡ് മാസ്റ്റർ കെ. ഒ അബ്രഹാം, സ്റ്റാഫ് സെക്രട്ടറി ജോൺ എം. കെ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ജോബി ജോസഫ് സ്വാഗതവും […]
പനത്തടി താനത്തിങ്കല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം: തെയ്യംകെട്ട് ഉത്സവത്തിനായുളള കൊയ്ത്തുത്സവം നടത്തി
പനത്തടി: പനത്തടി താനത്തിങ്കല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 113 വര്‍ഷങ്ങള്‍ക്ക് ശേഷം 2025 മാര്‍ച്ച് 21, 22, 23 തീയതികളില്‍ നടക്കുന്ന തെയ്യംകെട്ട് ഉത്സവത്തിന് ആവശ്യമായ നെല്ല് സംഭരിക്കാന്‍ ചെറുപനത്തടി പാടശേഖരത്തില്‍ നടത്തിയ കൊയ്ത്തുത്സവം നാടിന് ആവേശമായി.നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ ്കൊയ്ത്തുത്സവത്തിന്റെ ഭാഗമാവാന്‍ വയലില്‍ എത്തിയത്. പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മനു രത്ന എന്ന വിത്താണ് പാടശേഖരത്തില്‍ ഇത്തവണ കൃഷി ഇറക്കിയത്. മികച്ച വിളവാണ് ഇത്തവണ ലഭിച്ചതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. കൃഷിക്ക് […]