മാലക്കല്ല്് : കനീലടുക്കം സെന്റ് ജോസഫ് ഇടവക രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി കുറിച്ച് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ. ജോസഫ് പാംപ്ലാനി തിരി തെളിച്ചു. വികാരി ഫാ. ജോർജ് പഴേപറമ്പിൽ, ഫാ. മൈക്കിൾ മഞ്ഞക്കുന്നേൽഎന്നിവർ സന്നിഹിതരായിരുന്നു.
രാജപുരം : സന്ധിവാതം പിടിപെട്ട് 10 വര്‍ഷമായി കിടപ്പിലായ വീട്ടമ്മ ചികിത്സയ്ക്കായി സാമ്പത്തിക സഹായം തേടുന്നു. കള്ളാര്‍ പഞ്ചായത്തിലെ ഒന്നാംമൈലില്‍ വാടക വീട്ടില്‍ കഴിയുന്ന രാധ എന്ന വീട്ടമ്മയാണ് ചികിത്സാ സഹായം തേടുന്നത്. ഇതിനോടകം നടത്തിയ 3 ശസ്ത്രക്രിയക്കായി 4 ലക്ഷം രൂപ ചെലവായി. നിലവില്‍ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാല്‍മുട്ടുകള്‍ മാറ്റിവയ്ക്കാണ് ഡോക്ട്ടര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന് 3 ലക്ഷം രൂപ വേണം. ഇത്രയും വലിയ തുക വാടക വീട്ടില്‍ കഴിയുന്ന വീട്ടമ്മയ്ക്ക് സ്വരൂപിക്കാന്‍ കഴിയാത്ത […]
കള്ളാർ : കള്ളാർ മീത്തലേ വീട് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാന പന്തൽ നിർമ്മാണത്തിനായി കള്ളാർ തീയ്യ സമുദായ വനിതാ കൂട്ടായ്മ ഒരു ലക്ഷം രൂപ ഭരണസമിതിക്ക് കൈമാറി. കൂട്ടായ്മ അംഗങ്ങൾ ചേർന്ന് കൈമാറിയ തുക ഭരണസമിതി പ്രസിഡന്റ് സി കെ നാരായണൻ നായർ ഏറ്റുവാങ്ങി. ഭരണസമിതി സെക്രട്ടറി കെ എൻ രമേശൻ എന്നിവരും കമ്മിറ്റിയംഗങ്ങളുംസംബന്ധിച്ചു.