പടുപ്പ്: നാട്ടുകാരെ ഭയപ്പാടിലാക്കി ശങ്കരംപാടിയിൽ ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു
ശങ്കരംപാടി കോറോബരയിൽ ഇന്നലെ അനയെത്തി ഏകദേശം 5 ഓളം ആളുകളുടെ സ്ഥലതുള്ള തെങ്ങും വാഴകളും കവുങ്ങകളും നശിപ്പിച്ചു, പ്രകാശ് ശങ്കരംപാടി, ബാലകൃഷ്ണൻ കൊറോബര, ജോൺ പേണ്ടാനത്ത്, ബാലകൃഷ്ണൻ കൊറോബര, ഗംഗാധരൻ കൊറോബര എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആന കയറി നാശം വിതച്ചത്. നിരവധി തെങ്ങുകളും കമുകും വാഴകളും നശിപ്പിച്ചു. സ്ഥലം വാർഡ് മെമ്പർ ഷീബ സന്തോഷ്, വില്ലേജ് ഓഫീസർ ജൂഡ്, രാമചന്ദ്രൻ സി, ലിജോ, രാജേഷ്, വില്ലേജ് അസിസ്റ്റന്റ് എന്നിവർ കൃഷിയിടം സന്ദർശിച്ചു. അധികാരികൾ വേണ്ട നടപടികൾ അടിയന്ദിരമായി കൈകൊള്ളണമെന്ന്ആവശ്യപ്പെട്ടു
