ബന്തടുക്ക :ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു -വിലെ ഫുൾ A+ വിജയികളെ സ്‌കൂൾ അങ്കണത്തിൽ വെച്ചു പി ടി എ & സ്റ്റാഫിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട മികവ് 2023 ൽ വെച്ച് അനുമോദിച്ചു. കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനത്തിന്റെ അധ്യക്ഷതയിൽ കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് ബന്തടുക്ക ഡിവിഷൻ മെമ്പർ ബി കൃഷ്ണൻ, കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ കുഞ്ഞിരാമൻ തവനത്ത്, ഒമ്പതാം വാർഡ് മെമ്പർ നാരായണി നാരായണൻ, പിടിഎ പ്രസിഡന്റ് ശ്രീജിത്ത് എം പി, എസ് എം സി ചെയർമാൻ ശ്രീ വിവേകാനന്ദ പാലാർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി നിഷാ അരവിന്ദ് എസ് എം സി വൈസ് ചെയർമാൻ ശ്രീ രാധാകൃഷ്ണൻ കെ , ഹെഡ്മാസ്റ്റർ ശ്രീ ശങ്കരനാരായണ പ്രകാശ്, അധ്യാപകരായ ഷാജി പി ജോസഫ്, സത്യനാരായണ പ്രകാശ്, അജയ എന്നിവർ സംസാരിച്ചു. ആദരവിന് നന്ദി അർപ്പിച്ചുകൊണ്ട് പ്ലസ് ടു വിജയികളിൽ നിന്ന് അർച്ചന എസ് നായരും, എസ്എസ്എൽസി വിജയികളിൽ നിന്നും അപർണ പി ഗോപാലും സംസാരിച്ചു. പ്രിൻസിപ്പൽ ലിനി എസ് സ്വാഗതം സ്റ്റാഫ് സെക്രട്ടറി നിത്യാനന്ദ എം കെ നന്ദിയും പറഞ്ഞു.. മികവ് 2023 ന് അധ്യാപകരായ റോയി കെ ജെ, ഷാജി ഡി വി, ജോൺ കെ എ, സുരേഷ് ഡി, ഷാജു സി സി, സുരാജ്, സന്ദീപ്, ജലീൽ, ശുഭ, അനിത, റസാക്ക് എന്നിവർ നേതൃത്വംനൽകി.
