പനത്തടി : പനത്തടി ശ്രീ മഹാവിഷ്ണുമൂർത്തി പളളിയറയിൽ നവീകരണ കലശവും കളിയാട്ടമഹോത്സവവും തുടങ്ങി . മഹോത്സവത്തോടനുബന്ധിച്ച് കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു നാളെ രാവിലെ 7ന് ഗണപതിഹോമം,ബിംബശുദ്ധി 1 മണിക്ക് അന്നദാനം, വൈകുന്നേരം ദുർഗ്ഗാപൂജ, 7.30ന് തിരുവാതിര,8ന് പൂരക്കളി,8.30ന് നൃത്തനൃത്ത്യങ്ങൾ 9 മണിക്ക് വിവിധ കലാപരിപാടികൾ എന്നിവ നടക്കും.
