DISTRICT NEWS

സലിം സന്ദേശത്തിന് വീണ്ടും ദേശീയ അംഗീകാരം

കാസറഗോഡ് : ചൗക്കി സന്ദേശം സംഘടനാ സെക്രട്ടറി സലീം സന്ദേശc വേൾഡ് പീസ് കൗൺസിലിന്റെ യുവപ്രതിഭാ പുരസ്‌കാരത്തിന് അർഹനായി .ജനപക്ഷ സഹയാത്രകൻ എന്ന നിലയിലാണ് അംഗീകാരം. സാമൂഹ്യ സാംസ്‌കാരിക ജീവ കാരുണ്യഗ്രന്ഥശാലാ പ്രവർത്തകനും ജില്ലയിൽ എയിംസ് ആശുപത്രിക്ക് വേണ്ടിയുള്ള ജനകീയ കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുത്തതിനുമാണ് അംഗീകാരം. ജില്ലയിലെ എൻഡോ സൾഫാൻ ദുരിത മേഖലയിലെ പ്രവർത്തനത്തിന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൊസൈറ്റി ഫോർ ലിറ്ററസി കൗൺസിൽ ഏർപ്പെടുത്തിയതാണ് സലീമിന് ലഭിച്ച ഈ മാനവ സേവാ പുരസ്‌കാരം. നവംബർ 6 ന് നാഗപ്പൂരിൽ വെച്ചു നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‌കാരം സമർപ്പിക്കുമെന്ന് കൗൺസിൽ ചെയർമാൻ ബില്ലറ്റ് കൊറിയൻഅറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *