NATIONAL NEWS

കോൺഗ്രസും വികസനവും ഒരുമിച്ച് നിലനിൽക്കില്ല; ഛത്തീസ്ഗഢിൽ വിമർശനവുമായി പ്രധാനമന്ത്രി

റായ്പൂർ: ഛത്തീസ്ഗഢിൽ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ഗോത്രവർ?ഗത്തിൽ നിന്നുമുള്ള വ്യക്തി രാജ്യത്തിന്റെ രാഷ്ട്രപതിയാകുന്നത് കോൺഗ്രസ് എതിർത്തതായി പ്രധാനമന്ത്രി ആരോപിച്ചു. വികസനത്തിന്റെ നേട്ടവും പുരോഗതിയും സമൂഹത്തിലെ എല്ലാ വിഭാഗത്തിലും എത്തിക്കുക എന്നതാണ് ബി ജെ പിയുടെ നയമെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ കാങ്കറിൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഢ് രൂപീകരണത്തിനായി സംസ്ഥാനത്തെ ജനങ്ങളും ബി ജെ പിയും ഒരുമിച്ച് പ്രവർത്തിച്ചുവെന്നും കോൺഗ്രസ് സർക്കാർ ഭരിക്കുന്ന കാലം വരെ അവർ ഇവിടെ ബി ജെ പി സർക്കാരുമായി പോരാടിക്കൊണ്ടിരുന്നുവെന്നും മോദി പറഞ്ഞു. എന്നാൽ ഞങ്ങൾ ഇപ്പോഴും സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്നു., ഈ തിരഞ്ഞെടുപ്പ് കേവലം ഒരു എം എൽഎയെയോ മുഖ്യമന്ത്രിയെയോ തിരഞ്ഞെടുക്കാനുള്ളതല്ല, മറിച്ച് നിങ്ങളുടെയും നിങ്ങളുടെ കുട്ടികളുടെയും ഭാവി തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പാണ്, ‘ അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢിന്റെ സ്വത്വം ശക്തിപ്പെടുത്തുകയാണ് ബി ജെ പിയുടെ ലക്ഷ്യം. ആദിവാസികളുടെയും പിന്നാക്കക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യം മോദി പറഞ്ഞു. ഛത്തീസ്ഗഡിനെ രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളിൽ എത്തിക്കുക എന്നതും ബി ജെ പി ലക്ഷ്യമാണെന്ന് മോദി പറയുന്നു. കോൺഗ്രസിനും വികസനത്തിനും ഒരുമിച്ചു നിലനിൽക്കാനാവില്ല, പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തെ കോൺഗ്രസ് സർക്കാരിന്റെ പരാജയം നിങ്ങൾ കണ്ടതാണ്. ഈ വർഷങ്ങളിൽ കോൺഗ്രസ് നേതാക്കളും അവരുടെ ബന്ധുക്കളും മാത്രമാണ് വികസനം കണ്ടത്. അവരുടെ ബംഗ്ലാവുകളുടെയും കാറുകളുടെയും എണ്ണം വർദ്ധിച്ചു, അവരുടെ ആസ്തി വർദ്ധിച്ചു. കാങ്കറിലെയും ബസ്തറിലെയും പാവപ്പെട്ട, ദളിത്, പിന്നോക്ക, ആദിവാസി കുടുംബങ്ങൾക്ക് എന്താണ് ലഭിച്ചത്? തകർന്ന റോഡുകളും മോശം അവസ്ഥയിലുള്ള ആശുപത്രികളും സ്‌കൂളുകളും കോൺഗ്രസ് ഛത്തീസ്ഗഡിലെ ജനങ്ങൾക്ക് നൽകി. സർക്കാർ ഓഫീസുകളിലെ കൈക്കൂലിയുടെ കാര്യത്തിൽ കോൺഗ്രസ് പുതിയ റെക്കോർഡ് സ്ഥാപിച്ചു, ‘അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *