LOCAL NEWS

മുണ്ടോട്ട്- ചിറംങ്കടവ് റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തികൾ വേഗത്തിലാക്കാൻ ധാരണ

രാജപുരം : ഹോസ്ദുർഗ് – പാണത്തൂർ റോഡിൽ കിഫ്ബി ഫണ്ട് 59.94 കോടി രൂപ ചിലവഴിച്ച് ആരംഭിച്ച മെക്കാഡം ടാറിംഗ് പ്രവൃത്തികൾ വേഗത്തിലാക്കാൻ ധാരണയായി. മുണ്ടോട്ട് മുതൽ കള്ളാർ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗം നവംബർ മാസത്തിനകവും തുടർന്ന് 18-ാം മൈൽ വരെയുള്ള ഭാഗം ഡിസംബറിനകവും പ്രവൃത്തി പൂർത്തീകരിക്കാനും കോളിച്ചാൽ മുതൽ ചിറങ്കടവ് വരെയുള്ള ബാക്കി ഭാഗം ഏപ്രിൽ 30 നകവും പൂർത്തി കരിക്കാൻ കഴിയുമെന്ന് കരാറുകാരൻ ഇന്ന് നടന്ന യോഗത്തിൽ ഉറപ്പു നൽകി. ടെണ്ടർ ചെയ്ത കോളിച്ചാൽ മുതൽ ബാക്കിയുള്ള മരം മുറി തുടർ നടപടികൾ എത്രയും വേഗം പൂർത്തിയാക്കാനും കുടിവെള്ള പൈപ്പ് ലൈൻ ,ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും എന്നിവ മാറ്റുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി , പ്രവൃത്തികൾ വേഗത്തിലാക്കാനും തീരുമാനിച്ചു . ഒക്ടോബർ 25 ന് നടന്ന നിയോജക മണ്ഡലം പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികൾ റിവ്യു ചെയ്യുന്ന CMT യോഗത്തിന്റെ ഭാഗമായി ഇ .ചന്ദ്രശേഖരൻ എം.എൽ.എ കാഞ്ഞങ്ങാട് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനങ്ങൾ എടുത്തത്. ഇ.ചന്ദ്രശേഖരൻ എം.എൽ.എ , പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് , കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ പഞ്ചായത്ത് ആക്ഷൻ കമ്മറ്റി കൺവീനർമാരായ എം.വി. കൃഷ്ണൻ ( പനത്തടി ) ഒക്ലാവ് കൃഷ്ണൻ (കള്ളാർ), എ.കെ.രാജേന്ദ്രൻ , കാഞ്ഞങ്ങാട് നിയോജക മണ്ഡലം CMT കൺവീനറും PWD കെട്ടിട്ട വിഭാഗം എക്‌സികുട്ടീവ് എഞ്ചിനിയർ സജിത് എം , KRFB എക്‌സികുട്ടീവ് എഞ്ചിനിയർ ഗോകുൽദാസ് പി, PWD റോഡ്‌സ് എക്‌സികുട്ടീവ് എഞ്ചിനിയർ സി.ജെ. കൃഷണൻ , KSEB എക്‌സികുട്ടീവ് എഞ്ചിനിയർ ആഷ ടി.പി , KRFB അസി.എക്‌സികുട്ടീവ് എഞ്ചിനിയർ ആർ മജാക്കർ , PWD അസി. എസികുട്ടീവ് എഞ്ചിനിയർ യമുന പി.എം ,KRFB അസി.എഞ്ചിനിയർ രവീന്ദ്രൻ സി.ജി, കരാറുകാരൻ ഷാഫി കുദ്രോളി , പ്രോജക്ട് എഞ്ചിനിയർമാരായ മേഖ , ജയബിമോൾ , കരാർ കമ്പനി എഞ്ചിനിയർമാരായ വിഷ്ണു.എസ്.ആർ , വിഷ്ണു കെ എന്നിവർപങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *