തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. നാൽപ്പത് യൂണിറ്റ് വരെ പ്രതിമാസ ഉപഭോ?ഗമുള്ളവർക്ക് വർധനയില്ല, പ്രതിമാസം നൂറ് യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ പ്രതിമാസം 20 രൂപ അധികം നൽകണം. നിരക്ക് വർദ്ധിപ്പിച്ച് കെ എസ് ഇ ബി ഉത്തരവിറക്കി. യൂണിറ്റിന് 40 പൈസയാണ് കെ എസ് ഇ ബി ആവശ്യപ്പെട്ടത്. എന്നാൽ 20 പൈസയാക്കി റഗുലേറ്ററി കമ്മീഷൻ കുറച്ചു, 50 യൂണിറ്റ് വരെ ഉപയോ?ഗിക്കുന്നവർ പ്രതിമാസം പത്ത് രൂപ അധികം നൽകണം. 550 യൂണിറ്റ് ഉപയോഗിക്കുന്നവർ 250 രൂപ അധികം നൽകേണ്ടി വരും, പ്രതിമാസം നാൽപ്പത് യൂണിറ്റ് വരെയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കും നിരക്ക് വർദ്ധനവില്ല. കെ എസ് ഇ ബി യുടെ ആവശ്യം മുൻനിർത്തി മേയ് മാസത്തിൽ തന്നെ റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ പഴയ താരീഫ് തന്നെ നീട്ടി നൽകുകയായിരുന്നു. കെ എസ്ഇബിയുടെ ആവശ്യം മുൻനിർത്തി മെയ് മാസത്തിൽ തന്നെ റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ വിവിധ കാരണങ്ങളാണ് പഴയ താരിഫ് തന്നെ നീട്ടി നൽകുകയായിരുന്നു. 2022 ജൂണിലായിരുന്നു കേരളം അവസാനമായി വൈദ്യുതി നിരക്ക് കൂട്ടിയിരുന്നത്.
