LOCAL NEWS

മണിപ്പൂരിൽ ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഉപവാസ ധർണ്ണയും പ്രതിഷേധ റാലിയും സംഘടിപ്പിച്ചു

പടുപ്പ്: മണിപ്പൂരിൽ ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് പടുപ്പ് സെന്റ് ജോർജ്ജ് ഇടവകയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു. ഫാ. തോമസ് പാമ്പക്കൽ ഉദ്ഘാടനം ചെയ്തു. ഉപവാസ സമരത്തിന്റെ സമാപനത്തോടനുബന്ധിച്ച് പ്രതിഷേധ റാലി നടത്തി. പ്രതിഷേധ റാലിയിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു.
റാലിയുടെ സമാപനത്തിൽ പടുപ്പ് ടൗണിൽ നടന്ന പൊതുസമ്മേളനം കത്തോലിക്ക കോൺഗ്രസ് ഗ്ലോബഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. ഫാ. ക്രിസ് കടക്കുഴിയിൽ അദ്ധ്യക്ഷത വഹിച്ചു.
മണിപ്പൂർ കലാപത്തിലെ പ്രധാനമന്ത്രിയുടെ മൗനം കടുത്ത നിസംഗതയെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ഫാ.ഫിലിപ്പ് കവിയിൽ പറഞ്ഞു.
മണിപ്പൂരിലെ കലാപം അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും തകർക്കപെട്ട ആരാധനാലയങ്ങൾ സർക്കാർ പുനർ നിർമ്മിച്ച് നൽകണമെന്നും അദ്ദേഹം ആവശ്യപെട്ടു.
ഉപവാസ സമരത്തിൽ പടുപ്പ് ഇടവകയുടെ കൈക്കാരന്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ സംഘടനകളുടെ ഭാരവാഹികൾ സംബന്ധിച്ചു
സജൻ പേണ്ടാനത്ത്, ജോണി മഞ്ഞകുന്നേൽ, അനീഷ് കുന്നത്തറ, ഷിനോയ് പുളിങ്കാലായിൽ എന്നിവർ ഐക്യദാർഡ്യ റാലിക്ക് നേതൃത്വം നൽകി.
ഫാ. ആന്റണി ചാണക്കാട്ടിൽ, ജോസഫ് പാലക്കുടി, ബേബി മുള്ളംകുഴി, ബലരാമൻ നമ്പ്യാർ എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.
പൊതു സമ്മേളനത്തിൽ ഇടവക കോ- ഓർഡിനേറ്റർ ജോയി കീച്ചേരി സ്വാഗതവും പീയൂസ് പറേടം നന്ദിയും പറഞ്ഞു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *