രാജപുരം : കുടുംബശ്രീ ജില്ലാ മിഷന്റെ നിര്‍ദ്ദേശപ്രകാരം കള്ളാര്‍ സിഡി എസിന്റെ നേതൃത്വത്തില്‍ ചാച്ചാജി ബഡ്സ് എം സി ആര്‍സിയില്‍ 2025-26 പുതിയ അധ്യാന വര്‍ഷത്തിന് തുടക്കം കുറിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു, ബ്ലോക്ക് മെമ്പര്‍ രേഖാ സി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഗീത പി, ഗോപി കെ എന്നിവരും വാര്‍ഡ് മെമ്പര്‍ അജിത്ത് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി പ്രേമ, അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രന്‍,സ്‌നേഹിതാ ജന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് രാജലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. നവാഗതര്‍ക്ക് പൂക്കളും മധുരവും, എല്ലാ കുട്ടികള്‍ക്കും പഠനോപകരണങ്ങളും നല്‍കി. പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഉച്ച ഭക്ഷണം നല്‍കി.പടന്നക്കാട് ആയുര്‍വേദ ആശുപത്രി മാനസിക വിഭാഗം മെഡിക്കല്‍ ഓഫീസര്‍ റഹ്‌മത്തുള്ള രക്ഷിതാക്കള്‍ക്ക് ക്ലാസ് നല്‍കി. തൊഴില്‍ പരിശീലനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ ഉണ്ടാക്കിയ കുടയുടെ പ്രദര്‍ശനവും വില്പനയും നടത്തി. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡാലിയ മാത്യു സ്വാഗതവും സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കമലാക്ഷി കെനന്ദിയുംപറഞ്ഞു.
