ബളാംതോട്: പരപ്പ ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ പുനർജ്ജനനി പദ്ധതിപ്രകാരം കാവുകളുടെ സംരക്ഷണം ബ്ലോക്ക് തല ഉദ്ഘാടനം മാച്ചിപ്പളളിയിൽ നടക്കും. ജൂൺ 5ന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്യും.പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പത്മകുമാരി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ രജനി കൃഷ്ണൻ, പനത്തടി പഞ്ചായത്തംഗം സജിനിമോൾ ബി., ജോയിന്റ് ബി.ഡി.ഒ ഇൻചാർജ്ജ് വിജയകുമാർ.എം, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിജയനാഥ്. ആർ, മാച്ചിപ്പളളി,ബളാംതോട് പൊറോന്തിക്കാവ് രക്ഷാധികാരി കെ.പത്മനാഭൻ എന്നിവർ പ്രസംഗിക്കും. ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുമ ഡി. എൽ സ്വാഗതവും എ.ഇ എൻ ആർ ഇ ജി രഞ്ജിത്ത് .ആർ നന്ദിയും പറയും.
