പെരിങ്ങോം: മുസ്ലിം ലീഗ് നേതാവ് പെരിങ്ങോം മുസ്തഫ (75)നിര്യാതനായി. പരേതരായ നങ്ങാരത്ത് അബ്ദുൾ റഹ്‌മാന്റെയും പൂമംഗലോര കത്ത് ഖദീജയുടെയും മകനാണ്.
മുസ്ലിം ലീഗ് കെട്ടിപടുക്കുവാൻ സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ, ഇ.അഹമ്മദ്, സയ്യിദ് അബ്ദുൾ റഹ്‌മാൻ ബാഫഖി തങ്ങൾ, കൊരമ്പയിൽ അഹമ്മദ് ഹാജി, ഇ.ടി.മുഹമ്മദ് ബഷീർ, പി.കെ.കെ.ബാവ, ചെറിയ മമ്മുക്കേയി,
എന്നിവരുടെ കൂടെ പ്രവർത്തിച്ചു. അറിയപ്പെടുന്ന പ്രാസംഗിക്കനാണ്. കലാ സാംസ്‌കാരിക രംഗത്ത് നിരവധി ഇടപെടൽ നടത്തി. 1965 ൽ പെരിങ്ങോത്ത് ജനത കലാ സമിതി രൂപവത്കരിച്ചു. ആദ്യ കാല നാടക സംവിധായകനായിരുന്നു. നിരവധി പേരെ അഭിനയ ജീവിതത്തിലേക്ക് കൊണ്ടുവന്നു. സി.എച്ച്.മുഹമ്മദ് കോയയുടെ അടുത്ത സുഹ്യത്തായിരുന്നു. ആ ബന്ധത്തിലൂടെ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി. പാടിയോട്ടുചാൽ തട്ടുമ്മൽ റോഡ്, പെരിങ്ങോം സ്‌കൂൾ നിർമ്മാണത്തിലും മുൻ പന്തിയിലുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി അഡ്വ സൈറി ബോർഡംഗമായിരുന്നു.
അവിഭക്ത കണ്ണൂർ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റായിരുന്നു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി. സംസ്ഥാന കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചു. അഖിലേന്ത്യ ലീഗ് നിലവിലുണ്ടായപ്പോൾ കേരളത്തിൽ നടത്തിയ പ്രസംഗങ്ങൾ പ്രസക്തമായിരുന്നു. സാഹിത്യകാരൻ സി.പി.ശ്രീധരന്റെ ശിഷ്യനായിരുന്നു. സി.പി.ശ്രീധരനിൽ നിന്നാണ് പ്രസംഗം പഠിച്ചത്.
ഭാര്യ: ടി.പി.ആയിഷബി (തൃക്കരിപ്പൂർ ).മക്കൾ: ടി.പി.ഷിഹാബുദ്ദീൻ ( ഹോട്ടൽ റാന്തൽ കണ്ണൂർ ) , ഇഫ്തികാറുദ്ദീൻ, നിസാമുദ്ദീൻ (ഇരുവരും ദുബായി ),
ഷഫീറുദ്ദീൻ (സൗദി അറേബ്യ), ഫായിസ് (തൃക്കരിപ്പൂർ ). മരുമക്കൾ : റൈഹാനത്ത് (കോരൻപീടിക), സഫീന (ഉദിനൂർ ), നസീറ, ഷഫീന (ചന്തേര ), നാഷിദ ( കൈക്കടപ്പുറം).
സഹോദരങ്ങൾ: ആസിയ (പെരിങ്ങോം ), ഫാത്തിമ (പെരിങ്ങോം ),ഹംസക്കുട്ടി (പെരിങ്ങോം ), ഇബ്രാഹിം പൂമംഗലം (മുസ്ലിം ലീഗ് നേതാവ്,
മുൻ പെരിങ്ങോം വയക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ്), മുഹമ്മദ്, ഹാജിറ (ഏഴിലോട്), അബ്ദുള്ള (ചായോം ),
പരേതയായ മൈമുന .