രാജപുരം: കേരളജേര്ണലിസ്റ്റ്സ് യൂണിയന്റെ (കെ.ജെ.യു) 25 -ാം സ്ഥാപകദിനത്തോടനുബന്ധിച്ച്രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം പ്രസ് ഫോറം അംഗവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ഏഴാംമൈല്‍ കരിയത്തെ ഇ.ജി.രവിയെ ആദരിച്ചു. കെ.ജെ.യു ജില്ലാ പ്രസിഡന്റ് സുരേഷ് കൂക്കള്‍ പൊന്നാടയണിയിച്ചു. രാജപുരം മേഖല പ്രസിഡന്റ് രവീന്ദ്രന് കൊട്ടോടി മെമന്റോ കൈമാറി. മേഖല കമ്മിറ്റി അംഗം സണ്ണി ജോസഫ് സംസാരിച്ചു.. രാജപുരത്ത് മേഖല പ്രസിഡന്റ്പതാകയുയര്ത്തി
