മാലക്കല്ല്് : റേഷൻ വിതരണം പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ കാട്ടുന്നത് കുറ്റകരമായ അനാസ്ഥയാണ്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന റേഷൻ വിതരണം പോലെയുള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണേണ്ട സർക്കാർ നിഷ്‌ക്രിയമാണ്.
അടിക്കടി ഉണ്ടാകുന്ന സെർവർ തകരാർ പരിഹരിക്കാതെ റേഷൻ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരന്റെ അന്നം മുടക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
മാലക്കല്ല് റേഷൻ കടക്കു മുമ്പിൽകറുത്ത ബാഡ്ജ് ധരിച്ച് കരിദിനം ആചരിച്ചു .കളളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കള്ളാർമണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് പി.സി. തോമസ് അധ്യക്ഷൻ വഹിച്ചു. വി .കെ ബാലകൃഷ്ണൻ മാസ്റ്റർ്. ഒ. ടി ചാക്കോ, ബേബി എടട്ട് .വിൽസൺ.സബിത.ഗിരീഷ്.സുന്ദരൻ. സജി പ്ലാച്ചേരി, ബാബു എന്നിവർപ്രസംഗിച്ചു.
