രാജപുരം: പനത്തടി ശ്രീ മഹാവിഷ്ണുമൂർത്തി പളളിയറയിൽ നവീകരണ കലശവും കളിയാട്ടമഹോത്സവവും നാളെ മുതൽ ആരംഭിക്കുമെന്ന് ആഘോഷകമ്മറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 5 ദവസം നീണ്ടുനിൽക്കുന്ന മഹോത്സവ പരിപാടികൾ 7 ന് സമാപിക്കും. 3ന് രാവിലെ 7ന് നടതുറക്കലോടെ ആരംഭിക്കും. തുടർന്ന് ഗണപതിഹോമം. 8ന് വിഷ്ണുസഹസ്രനാമം,11 മണിക്ക് കലവറനിറയ്ക്കൽ ഘോഷയാത്ര, 11.30 ന് ആദ്ധ്യാത്മിക പ്രഭാഷണം. 1 മണിക്ക് അന്നദാനം,വൈകുന്നേരം 5ന് ആചാര്യവരണം, സമൂഹപ്രാർത്ഥന 7.30ന് തിരുവാതിര:ഫ്യൂഷൻസ്,8.30ന് കോൽക്കളി എന്നിവ നടക്കും.
4ന് രാവിലെ 7ന് ഗണപതിഹോമം,ബിംബശുദ്ധി 1 മണിക്ക് അന്നദാനം, വൈകുന്നേരം ദുർഗ്ഗാപൂജ, 7.30ന് തിരുവാതിര,8ന് പൂരക്കളി,8.30ന് നൃത്തനൃത്ത്യങ്ങൾ 9 മണിക്ക് വിവിധ കലാപരിപാടികൾ.
5ന് രാവിലെ 7ന് ഗണപതിഹോമം, പ്രതിഷ്ഠ,മഹാപൂജ, 1മണിക്ക് അന്നദാനം, വൈകുന്നേരം 7ന് ഭജന, 9ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും.
6ന് വൈകുന്നേരം 5ന് നടതുറക്കൽ, 8ന് തിടങ്ങൾ, 8.30ന് വിഷ്ണുമൂർത്തിയുടെ കുളിച്ചുതോറ്റം,9 മണിക്ക് അന്നദാനം ,11 മണിക്ക് പൊട്ടൻ വൈവത്തിന്റെ തോറ്റം, 12 മണിക്ക് പൊട്ടൻ തെയ്യത്തിന്റെ പുറപ്പാട് എന്നിവ നടക്കും.
7ന് രാവിലെ 10 മണിക്ക് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, 12.30 ന് അന്നദാനം ഉച്ചയ്ക്ക് 1 മണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാട്, വൈകുന്നേരം 6 മണിക്ക് വിളക്കിനരി എന്നിവ നടക്കും.
രക്ഷാധികാരി കെ. മോഹൻകുമാർ, ആഘോഷകമ്മിറ്റി ചെയർമാൻ കെ.തമ്പാൻ നായർ, ക്ഷേത്രം പ്രസിഡന്റ് പി.വി കുഞ്ഞിക്കണ്ണൻ, സെക്രട്ടറി സി.ഗംഗാധരൻ മാസ്റ്റർ, ഫൈനാൻസ് കമ്മറ്റി ചെയർമാൻ സൂര്യനാരായണഭട്ട് , ജോയിന്റ് കൺവീനർ വി.വി കുമാരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.