KERALA NEWS

സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമോ? സർക്കാറിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേരള ട്രാൻസ്‌പോർട്ട് ഡെവലപ്പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ കേസിൽ നൽകിയ സത്യവാങ്മൂലത്തിൽ ആണ് സർക്കാർ ഇക്കാര്യം പറഞ്ഞത്. എന്നാൽ കോടതി സർക്കാരിനെ വിമർശിച്ചു. സത്യവാങ്മൂലം കേരളത്തെ അപമാനിക്കുന്നത് ആണെന്ന് കോടതി പറഞ്ഞു. കേരളത്തിന് പുറത്ത് നാടിന് മോശം പേരുണ്ടാകില്ലേ എന്ന് കോടതി ചോദിച്ചു. സാമ്പത്തിക അടിയന്തരാവസ്ഥ ആണ് എന്നാണോ നിങ്ങൾ പറയുന്നതെന്നും ഭരണഘടന വായിച്ചിട്ടുണ്ടോ എന്നും സർക്കാറിനോട് കോടതി ചോദിച്ചു. ധനസ്ഥിതി മോശമാണെങ്കിൽ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമോ എന്ന് കോടതി ചോദിച്ചു. ഇത്തരം ഒരു അവസ്ഥ സംസ്ഥാനത്ത് ഉണ്ടായാൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം കോടതിക്ക് ഉണ്ടെന്ന ഓർമപ്പെടുത്തലും കോടതിയുടെ ഭാ?ഗത്ത് നിന്നുണ്ടായി. അധിക സത്യവാങ്മൂലം നൽകാൻ സർക്കാറിന് കോടതി നിർദ്ദേശം നൽകി. 10 ദിവസം കഴിഞ്ഞ് വീണ്ടും പരി?ഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്. കെ ടി ഡി എഫ് സിയുടെ ബാധ്യത ഏറ്റെടുക്കാൻ ആകില്ലെന്നാണ് സർക്കാരിന്റെ നിലപാട്. കെ ടി ഡി എഫ് സിയിൽ ആളുകൾ പണം നിക്ഷേപിച്ചത് സർക്കാർ ഗ്യാരന്റിയിൽ ആണ്. ഇങ്ങനെയെങ്കിൽ സംസ്ഥാനത്ത് നിക്ഷേപം നടത്താൻ ആര് തയ്യാറാകും എന്നും കോടതി ചോദിച്ചു. തുടർന്ന് അധിക സത്യവാങ്മൂലം നൽകാൻ സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തു കെ എസ് ആർ ടി സിക്ക് നൽകിയ 360 കോടി തിരിച്ചുനൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കെ ടി ഡി എഫ് സി സർക്കാരിനെ അറിയിച്ചത്. അതിപ്പോൾ പലിശയടക്കം 900 കോടിയായി. പണം നൽകാൻ കഴിയില്ല എന്ന നിലപാടിലാണ് കെ എസ് ആർ ടി സി . തുടർന്ന് ഈ പണം സർക്കാർ തന്നെ മടക്കിനൽകണമെന്ന് കെ ടി ഡി എഫ് സി ആവശ്യപ്പെട്ടത്. കെ എസ് ആർ ടി സി വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് കെ ടി ഡി എഫ് സിനഷ്ടത്തിലായി. 2021 – 22 മുതൽ നിക്ഷേപം സ്വീകരിക്കുന്നത് റിസർവ് ബാങ്ക് വിലക്ക്. ഇതോടെ വരുമാനവും ഇല്ലാതായി.

 

 

Leave a Reply

Your email address will not be published. Required fields are marked *