LOCAL NEWS

നീരുറവ് – നീർച്ചാൽ പുനരുജ്ജിവനം പ്രവർത്തികൾക്ക് കളളാർ പഞ്ചായത്തിൽ തുടക്കമായി

രാജപുരം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിത കേരള മിഷൻ എന്നിവ സംയോജിപ്പിച്ചു നടപ്പിലാക്കുന്ന നീർച്ചാൽ പുണരുജജീവനം പ്രവർത്തികൾക്ക് കള്ളാർ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു.മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഹരിത കേരള മിഷൻ എന്നിവ സംയോജിപ്പിച്ചു നടപ്പിലാക്കുന്ന നീരുറവ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമ പഞ്ചായത്തിലെ നീർചാലുകൾ പുനരുജ്ജീവിപ്പിച്ച് വരൾച്ചയെ തടയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അടിഞ്ഞു കൂടി കിടക്കുന്ന ചെളി നീക്കം ചെയ്ത് ജലാശയത്തെ വീണ്ടെടുക്കുകയും അത് വഴി ജല സമ്പത്ത് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ജല ബഡ്ജറ്റ് നീരുറവ് പദ്ധതി എന്നിവയുടെ വിലയിരുത്തലിൽ മുൻഗണന ക്രമത്തിൽ ഉൾപ്പെടുത്തിയ പ്രവർത്തി കൂടിയാണ് നീർച്ചാൽ പുനരുജ്ജീവനം എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണൻ അറിയിച്ചു. ഒന്നാം വാർഡ് മെമ്പർ സബിത അദ്ധ്യക്ഷത വഹിച്ചു. .പദ്ധതിയെ കുറിച്ച് NREGS AE രേഷ്മ പി എൽ വിശദീകരിച്ചു. അസി. സെക്രട്ടറി രവീന്ദ്രൻ കെ സ്വാഗതം പറഞ്ഞു NREGS ഓവർസീർ അജിത്ത് സി ടി നന്ദി പറഞ്ഞുു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, മേറ്റ്മാർ, നാട്ടുകാർ nregs ജീവനക്കാർ, യൂത്ത് കോർഡിനേറ്റർ എന്നിവർപങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *