ന്യൂഡൽഹി: ഇന്ത്യയുടെ സൂര്യനിലേക്കുള്ള മിഷനായ ആദിത്യ എൽ-1 വിക്ഷേപണത്തിന് മുമ്പ് ക്ഷേത്ര സന്ദർശനവുമായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. സുലൂർപേട്ടയിലെ ചെങ്കലമ്മ പരമേശ്വരി ക്ഷേത്രമാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ചന്ദ്രയാൻ മൂന്നിന് ശേഷം ഐഎസ്ആർഒയുടെ ദൗത്യത്തിന്റെ വിജയത്തിന് വേണ്ടിയാണ് അദ്ദേഹം പ്രാർത്ഥിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സോമനാഥ് ക്ഷേത്രത്തിലെത്തിയത്. അതേസമയം ശനിയാഴ്ച്ച 11.50ന് ആദിത്യ മിഷൻ ലോഞ്ച് ചെയ്യുമെന്ന് സോമനാഥ് മാധ്യമങ്ങളെ അറിയിച്ചു.ഇസ്രൊയുടെ സൗര ദൗത്യം സൂര്യനെ കുറിച്ചുള്ള പഠനത്തിനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സൂര്യന്റെ ശരിയായ റേഡിയസിൽ എത്താൻ 125 ദിവസം എടുക്കുമെന്ന് സോമനാഥ് വ്യക്തമാക്കി. അതേസമയം സൂര്യനിലേക്കുള്ള ദൗത്യത്തിന് പിന്നാലെ ഇസ്രൊ നിരവധി മിഷനുകൾ ലോഞ്ച് ചെയ്യും. എൽവി-ഡി3, പിഎസ്എൽവി അതിൽ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചന്ദ്രയാൻ മൂന്നിന്റെ ഇതുവരെയുള്ള സഞ്ചാരമെല്ലാം പോസിറ്റീവാണ്. എല്ലാ കാര്യങ്ങളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ആദിത്യ-എൽ1 മിഷന് വേണ്ടിയുള്ള റിഹേഴ്സൽ ഐഎസ്ആർഒ ടീം പൂർത്തിയാക്കിയതായി സോമനാഥ് അറിയിച്ചിരുന്നു. ദൗത്യത്തിന് വേണ്ടി തയ്യാറായി കഴിഞ്ഞു. റോക്കറ്റും, ഉപഗ്രഹങ്ങളും റെഡിയായി കഴിഞ്ഞു. അതിന് വേണ്ട റിഹേഴ്സലും പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. സൂര്യനെ പഠിക്കാനായി ഇന്ത്യ അയക്കുന്ന മിഷനായ ആദിത്യ-എൽ1 ശ്രീഹരിക്കോട്ടയിൽ നിന്ന് നാളെയാണ് വിക്ഷേപിക്കുന്നത്. ഓഗസ്റ്റ് മുപ്പതിന് ലോഞ്ച് റിഹേഴ്സലുകളും, ഇന്റേണൽ പരിശോധനയുമെല്ലാം ഇവ പൂർത്തിയാക്കിയിരുന്നു. സൂര്യൻ പൂർണമായ അർത്ഥത്തിൽ പഠിക്കാൻ ഇന്ത്യ വിക്ഷേപിക്കുന്ന ആദ്യ മിഷനാണിത്. പിഎസ്എൽവി-സി57 റോക്കറ്റ് ഉപയോഗിച്ചാണ് ദൗത്യം വിക്ഷേപിക്കുക. സ്പെഷ്യലൈസ് ചെയ്ത പേലോഡുകളാണ് ആദിത്യയിൽ ഉപയോഗിക്കുക. സൂര്യനിലെ വിവിധ ഘടകങ്ങൾ പരിശോധിക്കാനായിട്ടാണ് ഇവ ഉപയോഗിക്കപ്പെടുത്തുക. ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, കൊറോണ തുടങ്ങിയ സൂര്യനിലെ നിർണായക ഭാഗങ്ങളുടെ വ്യത്യസ്ത വേവ് ലെങ്ങ്തുകളാണ് പരിശോധിക്കുക. ഏഴോളം പേലോഡുകളാണ് ആദിത്യ എൽ1ൽ ഉണ്ടാവുക. സൂര്യനിലെ പുറംഭാഗത്തെ ലേയറുകളെയും, ഫോട്ടോസ്ഫിയറിനെയും, ക്രോമോസ്ഫിയറിനെയുമെല്ലാം ഇവയാണ് പരിശോധിക്കുക. ഇലക്ട്രോമാഗ്നറ്റിക് കണങ്ങൾ, കാന്തിക മണ്ഡല ഡിറ്റക്ടറുകൾ എന്നിവ ഉപയോഗിച്ചാണ് ഇവ പരിശോധന നടത്തുക. നാലോളം പേലോഡുകൾ നേരിട്ടാണ് ചന്ദ്രനെ നിരീക്ഷിക്കുക. ബാക്കിയുള്ള മൂന്ന് പേലോഡുകൾ ലാഗ്രേഞ്ച് പോയിന്റിലെ കണങ്ങളും, കാന്തിക മണ്ഡലങ്ങളും പരിശോധിക്കും. സൂര്യന്റെ പ്രവർത്തനത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇതിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Related Articles
ഭാരത് ആട്ട വില കുറച്ചു… എവിടെ കിട്ടും, വില അറിയാം; സൗജന്യ റേഷന്‍ പിന്നാലെ പുതിയ സമ്മാനം
സൗജന്യ റേഷൻ അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയതായി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയത് വലിയ വാർത്തയായിരുന്നു. ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ പ്രഖ്യാപനം. അടുത്ത മാസത്തോടെ സൗജന്യ റേഷൻ പദ്ധതി അവസാനിക്കുകയാണ്. ഈ വേളയിലാണ് അഞ്ച് വർഷത്തേക്ക് കൂടി നീട്ടി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കവെയാണ് നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ജനങ്ങളെ ആകർഷിക്കാനുള്ള വാഗ്ദാനം മാത്രമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. നാളെയും ഈ മാസം […]
വാട്സ് ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി
വാട്സ് ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. രാജ്യത്തെ പുതിയ ഐടി നിയമങ്ങള്‍ പാലിക്കുന്നതില്‍ വാട്സ്ആപ്പ് പരാജയപ്പെട്ടതിനാല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ലംഘിക്കുന്ന വാട്സ്ആപ്പിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കെ.ജി. ഓമനക്കുട്ടന് എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ കേരള ഹൈക്കോടതിയെയും ഇദ്ദേഹം സമീപിച്ചിരുന്നു. 2021ല്‍ ഈ ഹരജി തള്ളപ്പെട്ടതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ […]
ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേലിന്റെ വ്യോമാക്രമണം; 100 പേർ കൊല്ലപ്പെട്ടു
ഗാസ: ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം. നൂറോളം പേർ കൊല്ലപ്പെട്ടു. അതേസമയം മരണനിരക്ക് ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. നൂറ്റമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ക്യാമ്പിലെ റെസിഡെഷൻഷ്യൽ ബ്ലോക്ക് ഒന്നാകെ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നു. ആറോളം ഏരിയൽ ബോംബുകളാണ് ഇവിടെ വർഷിച്ചത്. ഇസ്രായേലിന്റെ ഇതുവരെയുള്ള ഏറ്റവും രൂക്ഷമായ ആക്രമണമാണ് ജബാലിയ അഭയാർത്ഥി ക്യാമ്പിന് നേരെയുണ്ടായതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു. നിരവധി പേർ രക്ഷാപ്രവർത്തനത്തിനിറങ്ങിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗാസയ്ക്കുള്ളിലേക്ക് കൂടുതലായി ഇറങ്ങിയുള്ള ആക്രമണമാണ് ഇസ്രായേൽ […]