സിനിമ സീരിയിൽ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ് നടി അപർണ നായരുടെ അപ്രതീക്ഷിത വിയോഗം. താരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ഇന്നലെ വൈകീട്ട് ഏഴു മണിയോടെയാണ് നടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. ആത്മഹത്യയുടെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ലെങ്കിലും താരം വലിയ മാനസിക സംഘർഷങ്ങളിലൂടെ കടന്ന് പോയിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇൻസ്റ്റഗ്രാമിലെ ചില പോസ്റ്റുകൾ. ഫെയ്‌സ്ബുക്കിൽ സജീവമല്ലെങ്കിലും ഇൻസ്റ്റഗ്രാമിൽ തന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി അപർണ പങ്കുവയ്ക്കാറുണ്ട്. അതേസമയം, മകളുടെ ചിത്രമാണ് താരം അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇളയ മകളുടെ ഫോട്ടായാണ് താരം അവസാനമായി ഷെയർ ചെയ്തിരിക്കുന്നത്. ”എന്റെ ഉണ്ണി കളി പെണ്ണ്” എന്ന അടിക്കുറിപ്പോടെയാണ് മകളുടെ ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു അപർണ്ണയുടെ ഈ പോസ്റ്റ്. ഈ കുഞ്ഞിനെ തനിച്ചാക്കാൻ എങ്ങനെ സാധിച്ചുവെന്നാണ് ഒരാൾ കമന്റ് ബോക്‌സിൽ ചോദിക്കുന്നത്. അതേസമയം, സമീപ കാലത്ത് മറ്റ് പോസ്റ്റുകളിലെല്ലാം തന്റെ ഉള്ളിലെ ദുഃഖം പങ്കുവെക്കാൻ താരം ശ്രമിച്ചിരുന്നുവെന്ന് തോന്നിപ്പിക്കുന്ന വാചകങ്ങളാണ് പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്. ‘ഈ ജീവിതം അങ്ങനെ എങ്കിലും ഒന്ന് ജീവിച്ചു തീർക്കണം മാത്രമേ ഉള്ളൂ. ഒരുപാട് അനുഭവിച്ചിട്ടുണ്ട് നിനക്കൊക്കെ ചിന്തിക്കാൻ പറ്റുന്നതിനും അപ്പുറത്ത്. അതൊക്കെ വച്ചിട്ടാണ് ഈ ചിരിക്കുന്നതും കളിക്കുന്നതും ഒക്കെ’ എന്നാണ് ഒരു പോസ്റ്റിലെ ബാക്ഗ്രൗണ്ട് വോയിസ്. ‘ഒരുപാട് ദേഷ്യപ്പെടുന്നവളാകാം, എപ്പോഴും ചിരിച്ച് കൊണ്ട് നടക്കുന്നവളുമാകാം. എന്നാൽ ശരിക്കുമുള്ള അവൾ രാത്രിയുടെ നിശബ്ദതയിൽ മുഖമമർത്തി പൊട്ടിക്കരയുന്നവളാണ്. ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി ആശ്വസിക്കുന്നവളാണ്. ‘ഒരുപാട് പ്രതീക്ഷയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവളാണ്. കുറ്റപ്പെടുത്തുമ്പോഴും അടിച്ചമർത്തുമ്പോഴും നിങ്ങൾ ഒന്ന് ഓർക്കുക, അവളുടെ മാറ്റത്തിന് കാരണം നിങ്ങളൊരുക്കിയ സാഹചര്യങ്ങൾ ആണ്,’ എന്നാണ് മറ്റൊരു പോസ്റ്റിൽ പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്. ‘ആ പഴയ ഞാനല്ല ഇപ്പോൾ. എന്തെന്നില്ലാതെ കണ്ണ് നിറയുന്നു. ഒറ്റപ്പെട്ട് പോയോ എന്നൊക്കെ തോന്നിപ്പോകുന്നു. വെളിച്ചത്തിലാണെങ്കിലും ഇരുട്ട് പിടിച്ച ലോകത്തിലുള്ളത് പോലെ. എന്തോ പറ്റിയിട്ടുണ്ട്. ആ പഴയ എന്നെ ശരിക്കും മിസ് ചെയ്യുന്നുണ്ട്,’ എന്നാണ് താരത്തിന്റെ മറ്റൊരു പോസ്റ്റിലൂടെ നമുക്ക് കേൾക്കാൻ സാധിക്കുന്നത്. ഒരുപാട് സങ്കടങ്ങങ്ങൾ ഉള്ളിലൊതുക്കി സ്വയം ആശ്വസിക്കുന്നവളാണ്. ഒരുപാട് പ്രതീക്ഷയിൽ ജീവിതം മുൻപോട്ട് കൊണ്ടുപോകുന്നവളാണ്. കുറ്റപ്പെടുത്തുമ്പോഴും അടിച്ചമർത്തുമ്പോഴും നിങ്ങൾ ഒന്നോർക്കുക, അവളുടെ മാറ്റത്തിനു കാരണം നിങ്ങൾ ഒരുക്കിയ സാഹചര്യങ്ങൾ ആകാം. പുറകോട്ട് കൊണ്ടു പോകാൻ പറ്റുന്ന വല്ല ടൈം മെഷീനും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെയെന്ന പോസ്റ്റും അപർണ പങ്കുവെച്ചിട്ടുണ്ട്. സഞ്ജിത് ആണ് അപർണയുടെ ഭർത്താവ്. ത്രയ, കൃതിക എന്നീ രണ്ട് മക്കളുണ്ട്. നിരവധി സീരിയലുകളിലും സിനിമകളിലും അപർണ അഭിനയിച്ചിട്ടുണ്ട്. മേഘതീർത്ഥം എന്ന ചിത്രത്തിലൂടെ 2009 ലാണ് താരം സിനിമയിലേക്ക് ചുവടുവെക്കുന്നത്. മുദ്ദുഗൗ, മൈഥിലി വീണ്ടും വരുന്നു, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിരാഞ്ജനപ്പൂക്കൾ, ദേവസ്പർശം, പെൻമസാല, ബ്രിട്ടീഷ് ബംഗ്ലാവ്, നല്ല വിശേഷം, കൽക്കി, കടല് പറഞ്ഞ കഥ തുടങ്ങിയ സിനിമകളിലും താരം വേഷമിട്ടു. ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ച താരം നിരവധി പരസ്യചിത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് മുമ്പിൽ എത്തിയിട്ടുണ്ട്.
Related Articles
പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെ ഊര് എന്ന പേര് നിലനിര്‍ത്തണം : ആവശ്യവുമായി പട്ടികവര്‍ഗ്ഗ സംഘടനകള്‍
രാജപുരം : പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ കൂടുതലായി അധിവസിക്കുന്ന മേഖലയിലെ കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ക്ക് പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നീ പേരുകള്‍ മാറ്റി പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ചത് സ്വാഗതാര്‍ഹമാണെങ്കിലും ഊര് എന്ന വാക്ക് നിലനിര്‍ത്തണമെന്ന് വിവിധ പട്ടികവര്‍ഗ്ഗ സംഘടനകള്‍ സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ്ഗ കമ്മീഷന് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ചരിത്രപരമായും നാഗരികവുമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടില്ലാത്ത ഒരു പൊതു സംസ്കാരമുള്ള ആദിമ സമൂഹത്തെയാണ് പട്ടിക വര്‍ഗ്ഗക്കാര്‍ എന്ന് വിളിക്കുന്നത്. ഇതില്‍ തന്നെ പ്രാക്തന ഗോത്രവര്‍ഗ്ഗക്കാര്‍ […]
വയനാട്ടില്‍ അതിതീവ്ര മഴ, അപകട സാധ്യതാ മേഖലയില്‍ നിന്ന് ക്യാമ്പുകളിലേക്ക് മാറണമെന്ന് ജില്ലാ കളക്ടര്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 245 ആയി ഉയര്‍ന്നു അ
അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി വയനാട് ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ. ഉരുള്‍പ്പൊട്ടല്‍ സാധ്യത പ്രദേശങ്ങളിലുള്ളവരും മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പ്പൊട്ടി ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ ഉള്ളവരും ജാഗ്രത പുലര്‍ത്തണമെന്നാണ് കളക്ടറുടെ മുന്നറിയിപ്പ്. അപകടഭീഷണി നിലനില്‍ക്കുന്നതിനാല്‍ ക്യാമ്പുകളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുള്ളവര്‍ എത്രയും വേഗം താമസസ്ഥലത്ത് നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടര്‍ അറിയിച്ചു. അതേസമയം കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടില്‍ കോല്‍പ്പാ കോളനി, കാപ്പിക്കളം, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. തദ്ദേശ സ്ഥാപന സെക്രട്ടറിമാരും […]
പുഷ്പന് വൈകാരിക യാത്രയയപ്പ്
അന്തരിച്ച കൂത്തുപറമ്പ് സമരപോരാളി പുഷ്പന് നാട് അത്യന്തം വൈകാരികമായി യാത്രയയപ്പ് നല്കി. പുഷ്പന്റെ മൃതദേഹം ചൊക്ലി മേനപ്രത്തെ വീട്ടിലെത്തിച്ചപ്പോഴും നിരവധി പേര് അന്തായഞ്ജലി അര്‍പ്പിച്ചു.രാമവിലാസം സ്കൂളിലെ പൊതുദര്‍ശനത്തിനുശേഷമാണ് ഇവിടേക്ക് എത്തിച്ചത്. വന്‍ ജനാവലിയാണ് പ്രിയ സഖാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കണ്ണൂരില്‍ എത്തിയത്. അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ വീട്ടിലും ജനങ്ങളുടെ നീണ്ട നിരയായിരുന്നു. നേരത്തെ ടൗണ്‍ ഹാളില്‍ നടന്ന പൊതുദര്ശനത്തില് പുഷ്പനെ ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകള്‍ ആണ് തലശ്ശേരിയിലേക്ക് എത്തിയത്. കൂത്തുപറമ്പ് വെടിവെപ്പില്‍ […]