കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസര്‍കോട് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അലേര്‍ട്ട് നാളെ രാവിലെ 10 മണി വരെ തുടരും. മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ കോളേജുകള്‍ (പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ) സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്കൂളുകള്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.
Related Articles
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു
അട്ടേങ്ങാനം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു. രണ്ടാം ദിവസം ഭാവി പ്രവർത്തന രേഖ. കേന്ദ്ര നിർവ്വഹക സമിതി അംഗം വിനോദ് കണ്ണൂർ അവതരിപ്പിച്ചു BG VS പ്രസിഡന്റ്, Dr. സി.രാമകൃഷ്ണൻ , IRTC – PlU സെക്രട്ടറി എ എം ബാലകൃഷ്ണൻ , പ്രെഫ.എം ഗോപാലൻ, വിവി ശാന്ത ടീച്ചർ, കെ എം . കുഞ്ഞിക്കണ്ണൻ, എം രമേശൻ , സംഘാടക സമിതി ചെയർമാൻ പി.ദാമോദരൻ, വൈസ് ചെയർമാൻ എച്ച് നാഗേഷ്, […]
വിനായക ചതുര്‍ഥി: ശനിയാഴ്ച അവധി
വിനായക ചതുര്‍ഥി പ്രമാണിച്ച് ജില്ലയില്‍ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചതായി കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. കാസര്‍കോട് റവന്യൂ ജില്ലയ്ക്കാണ് അവധി പ്രഖ്യാപിച്ചത്. നേരത്തേ പ്രഖ്യാപിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. ഗണേശോത്സവം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. വിഗ്രഹങ്ങള്‍ കഴിവതും കളിമണ്ണിലുണ്ടാക്കിയവയായിരിക്കണം. പ്രകൃതിക്കും ജലസ്രോതസ്സുകള്‍ക്കും ജലാശയങ്ങള്‍ക്കും ദോഷകരമായ ഉല്‍പ്പന്നങ്ങള്‍ (പ്ലാസ്റ്റര്‍ ഓഫ് പാരിസ്, പ്ലാസ്റ്റിക്, തെര്‍മോകോള്‍) കൊണ്ട് നിര്‍മിച്ച വിഗ്രഹങ്ങള്‍ നിമജ്ജനത്തിനായി ഉപയോഗിക്കരുത്. […]
കപ്പലില്‍ നിന്നും കാണാതായ മാലക്കല്ലിലെ ആല്‍ബര്‍ട്ട് ആന്റണിയുടെ വീട് രാജ് മോഹന്‍ ഉണ്ണിത്താന് എംപി സന്ദര്‍ശിച്ചു
മാലക്കല്ല്: കപ്പല്‍ ജോലിക്കിടെ കാണാതായ മാലക്കല്ല് അഞ്ചാലയിലെ ആല്‍ബര്‍ട്ട് ആന്റണിയുടെ വീട് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി സന്ദര്‍ശിച്ചു. ആല്‍ബര്‍ട്ടിനെ കണ്ടെത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് അദ്ദേഹം കുടുംബത്തിന് ഉറപ്പ് നല്കി. ദിവസങ്ങളോളം കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആല്‍ബര്‍ട്ടിനെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ചൊവ്വാഴ്ച ഉച്ചയോടെ ദിവസങ്ങള്‍ നീണ്ട തിരച്ചില്‍ അവസാനിപ്പിക്കുന്നതായുള്ള വിവരമാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ കമ്പനിയുടെ തിരച്ചില്‍ ഫലപ്രദമല്ലെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അന്താരാഷ്ട്രതലത്തില്‍ ഇടപെടല്‍ നടത്തുകയും ഇന്ത്യന്‍ നാവികസേനയുടെ നേതൃത്വത്തില്‍ ആല്‍ബര്‍ട്ടിനെ കാണാതായ മേഖലയില്‍ തിരച്ചില്‍ […]