കോളിച്ചാല്‍ : പനത്തടി ഫൊറോനയില്‍പ്പെട്ട 10 ഇടവകകളില്‍ നിന്നുള്ള വാര്‍ഡ് തല കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ ഫൊറോന സംഗമം നടത്തി.
തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍. ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. അതിരൂപത വികാരി ജനറല്‍ മോണ്‍. ആന്റണി മുതുകുന്നേല്‍ അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറല്‍ സെബാസ്റ്റ്യന്‍ പാലാക്കുഴി അതിരൂപത പ്രൊക്യുറേറ്റര്‍ റവ. ഡോ. ജോസഫ് കാക്കരമറ്റം എന്നിവര്‍ ക്ലാസെടുത്തു. ആനുകാലിക വിഷയങ്ങളെ സംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് മാര്‍. ജോസഫ് പാംപ്ലാനി മോഡറേറ്ററായി. സെന്റ് ജോസഫ് ഫൊറോന ചര്‍ച്ച് അസി. വികാരി ഫാ. അഗസ്റ്റിന് അറയ്ക്കല്‍ സ്വാഗതവും ഫൊറോന പ്രസിഡണ്ട് ജോണി തോലമ്പുഴ നന്ദിയും പറഞ്ഞു സംഗമത്തില്‍ 650 പേര്‍പങ്കെടുത്തു.