ബളാംതോട് : മില്‍മ മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്‍ കാലാവസ്ഥാ വ്യതിയാന ഇന്‍ഷുറന്‍സ് ക്ലെയിം തുക നല്‍കി. കാസര്‍ഗോഡ് ജില്ലാതല വിതരണോദ്ഘാടനം കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അദ്ധ്യക്ഷത വഹിച്ചു. മില്‍മ എല്‍.ഐ.സി.ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ധനസഹായം കാസര്‍ഗോഡ് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാദേവി കെ. വിതരണം ചെയ്തു. മില്‍മ ജീവന്‍ പദ്ധതി ധനസഹായം മില്‍മ ഡയറക്ടര്‍ പി.പി. നാരായണന്‍ വിതരണം ചെയ്തു. മില്‍മ ക്ഷീര സമാശ്വാസ ധനസഹായം മലബാര്‍ യൂണിയന്‍ ഡയറക്ടര്‍ സുധാകരന്‍.കെ. വിതരണം ചെയ്തു. മില്‍മ കാസര്‍ഗോഡ് ഡയറി മാനേജര്‍ മാത്യു വര്‍ഗീസ്, മില്‍മ മാനേജര്‍ പി & ഐ . ഐ.എസ്.അനില്‍കുമാര്‍ എന്നിവര്‍ വിവിധ ധനസഹായങ്ങള്‍ വിതരണം ചെയ്തു. മലബാര്‍ മേഖലാ യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.സി. ജയിംസ് സ്വാഗതവും ഡിസ്ട്രിക്ട് ഓഫീസ് ഹെഡ് ഷാജി.വി.നന്ദിയുംപറഞ്ഞു
