മാലക്കല്ല്് : സെന്റ് മേരിസ് എ. യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഫ്ളവേഴ്സ് ടിവി കോമഡി ഉത്സവം താരവും പൂർവ്വ വിദ്യാർത്ഥിയുമായ ഫാ. ജിതിൻ വയലുങ്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഡിനോ കുമാനിക്കാട്ട് അധ്യക്ഷത വഹിച്ചു പ്രധാന അധ്യാപകൻ സജി എം. എ , കൃഷ്ണകുമാർ, സൗമ്യ സന്തോഷ്, സിസ്റ്റർ ജയിമേരി, കുമാരി നന്ദന ഒ എൻ എന്നിവർ പ്രസംഗിച്ചുു. തുടർന്ന് ഫാ. ജിതിൻ വയലുങ്കലിന്റെ സംഗീതവിരുന്നും കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളുംഅരങ്ങേറി.
Related Articles
ബലിപെരുന്നാൾ ദിനം മതം വിലക്കിയ പ്രവർത്തനങ്ങളിലേക്ക് തിരിയാതിരിക്കാൻ വിശ്വാസി സമൂഹം ജാഗ്രത പുലർത്തണം :ശിഹാബുദീൻ അഹ്സനി
ബലിപെരുന്നാൾ ദിനം മതം വിലക്കിയ പ്രവർത്തനങ്ങളിലേക്ക് തിരിയാതിരിക്കാൻ വിശ്വാസി സമൂഹം ജാഗ്രത പുലർത്തണമെന്ന്എസ്. വൈ. എസ്. കാഞ്ഞങ്ങാട് സോൺ കമ്മിറ്റി പ്രസിഡന്റ് ശിഹാബുദീൻ അഹ്സനി അഭ്യർത്ഥിച്ചു. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ആഘോഷമാണ് പെരുന്നാൾ.നാടിന്റെ സമാധാനവും, മത സൗഹാർദ്ധവും നിലനിർത്തി, അറ്റുപോകുന്ന അയൽപക്ക കുടുംബ ബന്ധങ്ങൾ വളർത്താനും, ധൂർത്തിനും അനാചാരങ്ങൾക്കുമെതിരെ നിലകൊള്ളാനും പെരുന്നാൾ ദിനം ഉപയോഗപ്പെടുത്തണം. ആഘോഷങ്ങൾ ആരാധനകളാണ് എന്ന ഉറച്ച ബോധം നമുക്കുണ്ടാകണം. ബാല്യത്തിലെ പ്രസരിപ്പും യൗവ്വനത്തിലെ സജീവതയും വർദ്ധക്യത്തിലാണ് നാം ചിന്തിക്കുക. കഴിഞ്ഞു പോയ സമയങ്ങളെക്കുറിച്ച് വേവലാതിപ്പെടാതിരിക്കാൻ […]
കളളാർ ശ്രീ കോളിക്കയിൽ കളളിയാട്ടം മെയ് 1ന്
കളളാർ: ശ്രീ കോളിക്കയിൽ ചാമുണ്ഡിയമ്മയുടേയും വിഷ്ണുമൂർത്തിയുടേയും കളിയാട്ടം മെയ് 1,2 തിയതികളിൽ നടക്കും. ഏപ്രിൽ 30 ന് വൈകുന്നേരം 7.30ന് തെയ്യംകൂടൽ. മെയ് 1ന് രാവിലെ 11ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, ഉച്ചയ്ക്ക് 2ന ്വിഷ്ണുമൂർത്തിയുടെ പുറപ്പാട്. 2ന് രാവിലെ 11ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, ഉച്ചയ്ക്ക് 2ന ്വിഷ്ണുമൂർത്തിയുടെ പുറപ്പാട്. വൈകുന്ിനേരം നാലിന് കുടപായിക്കൽ,ആറിന് വിളക്കിലരി എന്നിവ നടക്കും.
ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്കുള്ള ബോണസ് വിതരണം ചെയ്തു
കളളാര്‍: കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്കുള്ള ബോണസ് വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജിയുടെ അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് ടി.കെ നാരായണന് ഉത്ഘാടനം ചെയ്തു. കണ്സോ ഷ്യം പ്രസിഡണ്ട് ഉഷ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.ഗോപി പി. ഗീത മെമ്പര്‍മാരായ കൃഷ്ണ ക്കുമാര് , വനജ, ലീല ഗംഗാധരന് , സബിത, അസിസ്റ്റന്റ് സെകട്ടറി രവീന്ദ്രന് , കണ്‍സോര്‍ഷ്യം സെക്രട്ടറി വിമല നന്ദിയും പറഞ്ഞു .ഹരിത കര്‍മ്മസേന അംഗങ്ങള്‍പങ്കെടുത്തു.