LOCAL NEWS

ക്യാമ്പസ് ഹരിതവക്കരണം പദ്ധതിക്കും വന മഹോത്സവം 2023 നും തുടക്കം കുറിച്ചു

കാലിച്ചാനടുക്കം: എസ് എൻ. ഡി. പി കോളേജ് എൻ. എസ് എസ് യൂണിറ്റും വനം വന്യജീവി വകുപ്പും , കാസറഗോഡ് വൽക്കരണം വിഭാഗവും സംയുകതമായി നടത്തുന്ന ക്യാംപ്സ് ഹരിത വൽക്കരണ പദ്ധതിയും ജില്ലാ വനമഹോത്സവം ”നാട്ടുമാവും തണലും” പദ്ധതിക്കും തുടക്കം കുറിച്ചു. കാസറഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡ ബേബി ബാലകൃഷ്ണൻ ഉദ്ഘടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കാർഷിക ശാസ്ത്രജ്ഞനുമായ പി. വി ദിവാകരനെ അനുമോദിച്ചു. കോളേജ് പ്രിൻസിപ്പൽ ശ്രീജ സുകുമാരൻ സി, ഡെപ്യൂട്ടി കോൺസെർവേറ്റർ ഓഫ് ഫോറസ്റ്റ് പി ധനേഷ് കുമാർ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി, പി.ടി.എ വൈസ് പ്രസിഡന്റ് വിജയൻ പി, സ്റ്റാഫ് സെക്രട്ടറി ഹൈറ മോൾ സി ആർ , അധ്യാപകരായ ്രബിജിത ബാലൻ, രേവതി പി , ജെസ്‌നി ടൈറ്റസ്, പ്രോഗ്രാം ഓഫീസർ രഞ്ജിത് ഓ കെ, എസ് എൻ ഡി പി ശാഖാ സെക്രട്ടറി ദാസൻ വളാപ്പാടി, പ്രസിഡന്റ് ്രരാമകൃഷ്ണൻ പി എന്നിവർസംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *