കളളാർ : കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കള്ളാർ ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്‌കരണ അവലോകന യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്റെ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നിയോജക മണ്ഡലംഎം എൽ എ ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ ദിനേശൻ, വിവിധ വിഭാഗത്തിൽപ്പെട്ടവരുടെ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. യോഗത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച ഹരിത കർമ്മ സേനാംഗങ്ങളെആദരിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീത പി, സന്തോഷ് ചാക്കോ എച്ച്‌ഐ ശ്രീകുമാർ എന്നിവർസംസാരിച്ചു