രാജപുരം: മാലക്കല്ല് സെന്റ് മേരീസ് എ.യു.പി. സ്‌കൂളിൽ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പണി കഴിപ്പിച്ച പുതിയ പ്രവേശന കവാടത്തിന്റെ ഉദ്ഘാനം സ്‌കൂൾ മാനേജർ ഫാ. ഡിനോ കുമ്മാനിക്കാട്ട് നിർവഹിച്ചു. വാർഡ് മെമ്പർ മിനി ഫിലിപ്പ്, ഹെഡ്മാസ്റ്റർ സജി എം.എ, പ്ലാറ്റിനം ജൂബിലി ചെയർമാൻ കെ.ജെ ജെയിംസ്, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി തോമസ് അടിയായിപ്പളിൽ, പി ടി എ പ്രസിഡന്റ് സജി എ.സി മറ്റ് പി ടി എ പ്രതിനിധികൾകളും നാവാഗതരായ കുട്ടികളും പങ്ക് ചേർന്ന് ചടങ്ങ് കൂടുതൽ മനോഹരമാക്കി.
