രാജപുരം:പഞ്ചായത്ത് വകുപ്പിൽ 27 വർഷത്തെ നീണ്ട സേവനത്തിന് ശേഷം കള്ളാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ ബാലകൃഷ്ണൻ സർവ്വീസിൽ നിന്നും വിരമിച്ചു. സെക്രട്ടറിക്ക് പഞ്ചായത്ത് ഭരണ സമിതിയും ജീവനക്കാരും യാത്രയയപ്പ് നൽകി. ചടങ്ങിൽ വൈസ് പ്രസിഡന്റ പ്രീയാ ഷാജി അദ്ധ്യക്ഷം വഹിച്ചു. പ്രസിഡന്റ് ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമ്മിതി അദ്ധ്യക്ഷ ഗീത, പി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഗോപി കെ, സന്തോഷ് വി ചാക്കോ, മെമ്പർമ്മാരായ ജോസ് പുതുശ്ശേരിക്കാലിയിൽ,കൃഷ്ണ കുമാർ എം ബഡ്‌സ്‌ക്കൂൾ ടീച്ചർ ലീല, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി. കുഞ്ഞിക്കണ്ണൻ, പഞ്ചായത്ത് സീനിയർ ക്ലർക്ക് ജോസ് വി, ഐ. സി. ഡി. എസ് സൂപ്പർ വൈസർ പ്രജി പി എന്നിവർ ആശംശകൾ നേർന്നു. അസി.സെക്രട്ടറി ജോസ് അബ്രഹാംസ്വാഗതംപറഞ്ഞു
