ബളാംതോട്: 32 വർഷത്തെ സേവനത്തിനുശേഷം ബളാംതോട് കാപ്പിത്തോട്ടം അംഗൻവാടിയിലെ ഹെൽപ്പർ ലീല വിരമിച്ചു. സ്തുത്യർഹമായ സേവനങ്ങൾക്കു ശേഷം വിരമിച്ച ലീലക്കു പനത്തടി പഞ്ചായത്ത് പത്താം വാർഡ് സമുചിതമായ യാത്രയയപ്പു നൽകി.
ഇതോടനു ബന്ധിച്ച് കാപ്പിത്തോട്ടം കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനം പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വാർഡു മെമ്പർ കെ.ജെ ജയിംസ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺസ് ഫോറം സെക്രട്ടറി ജോർജ് വർഗീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കുഞ്ഞികൃഷ്ണൻ ,മഹേഷ്, കൃഷ്ണൻ കുട്ടി നായർ , ചന്ദ്രൻ , ജയശ്രീ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു അംഗൻവാടി ടീച്ചർ പുഷ്പ സ്വാഗതം പറഞ്ഞു. പ്രമോട്ടർ അശ്വതി നന്ദി പറഞ്ഞു.
പഞ്ചായത്തു പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. ഉപഹാരങ്ങളായി മൊമെന്റോ, റിസ്റ്റ് വാച്ച്, ഫ്രിഡ്ജ് എന്നിവ സമ്മാനിച്ചു. ലീല അനുമോദനങ്ങൾക്ക് നന്ദി പറഞ്ഞു. ചായ സൽക്കാരങ്ങൾക്കു ശേഷം പങ്കെടുത്തവർ ഒന്നാകെ ലീലയെ വീടുവരെ അനുഗമിച്ചു. വീട്ടിലെത്തിയ മുഴുവൻ ആളുകൾക്കും ലീല വിഭവസമൃദ്ധമായ ഉച്ചഭക്ഷണംനൽകി.