രാജപുരം :കെ ജെ യു സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി കാസർഗോഡ് ജില്ലയിലെ രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപകദിനാചരണം നടത്തി. ജില്ലാ സെക്രട്ടറി പ്രമോദ് കുമാർ പതാകയുയർത്തി.
കാസർകോട് താലൂക്ക് ക്ഷേത്ര സമുന്വയ സമ്മേളനം ഇടനീർ മഠത്തിൽ വെച്ച് ചേർന്നു.കജംപാടി സുബ്രഹ്മണ്യ ഭട്ട് ദീപപ്രോജ്വലനം നടത്തി. സംസ്ഥാന സംഘടനാ സെക്രട്ടറി കെ എസ്സ് നാരായണൻ പ്രഭാഷണം നടത്തി.ഐ കെ രാംദാസ് വാഴുന്നവർ അദ്ധ്യക്ഷത വഹിച്ചു .രമേശൻ വാഴക്കോട് സ്വാഗതവും മധുസൂദനൻ പള്ളക്കാട്നന്ദിയുംപറഞ്ഞു
രാജപുരം: ഒരള നേതാജി പുരുഷ സ്വയം സഹായ സംഘം എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. എസ് എസ് എൽസി ഫുൾ എ പ്ലസ് നേടിയ ആര്യശ്രീ , നന്ദ കിഷോർ, പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കാർത്തിക രവീന്ദ്രൻ എന്നിവരെയാണ് അനുമോദിച്ചത്. സംഘം പ്രസിഡന്റ് വി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബാബു പ്രസംഗിച്ചു. കെ.കുമാരൻ മഞ്ഞങ്ങാനം, ഗോവിന്ദൻ ആചാരി, വി.കൃഷ്ണൻ എന്നിവർ വിജയികൾക്ക്അനുമോദനംനൽകി.
ബളാംതോട്: പരപ്പ ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ പുനർജ്ജനനി പദ്ധതിപ്രകാരം കാവുകളുടെ സംരക്ഷണം ബ്ലോക്ക് തല ഉദ്ഘാടനം മാച്ചിപ്പളളിയിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പത്മകുമാരി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ രജനി കൃഷ്ണൻ,പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം അരുൺ […]