കേരളത്തിൽ സ്വർണ വില റെക്കോഡ് ഭേദിച്ചിരിക്കുകയാണ്. പവന് 45,320 രൂപയ്ക്കായിരുന്നു ഇന്നലെ വ്യാപാരം നടന്നത്.
ഗ്രാമിന് 55 രൂപ വർധിച്ച് 5665 രൂപയായി. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിക്ഷേപകർ സ്വർണത്തെ ഒരു സുരക്ഷിത ആസ്തിയായി കാണുന്നതിനാൽ വരും ദിവസങ്ങളിലും സ്വർണം കുതിച്ച് കയറുമെന്നാണ് വിപണി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം സ്വർണ വില കുതിച്ചതോടെ ഇറക്കുമതിയിലും വലിയ ഇടിവാണ് സംഭവിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സ്വർണ ഇറക്കുമതിയിൽ 24.15 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 46.16 ബില്യൺ ഡോളറിൽ നിന്നും 35.01 ബില്യൺ ഡോളറിലേക്കാണ് ഇറക്കുമതി ഇടിഞ്ഞത്.