രാജപുരം: പൂടംകല്ല് ജവഹര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബും, മംഗലാപുരം യോനപ്പയ മെഡിക്കല്‍ കോളേജും പൗരാവലിയും ഗ്രാമ പഞ്ചായത്തുകളും , മറ്റ് സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെ ഓക്ടോബര്‍ 27 ന് പൂടംകല്ല് വെച്ച് നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ സംഘാടക സമിതി രൂപികരയോഗം പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കള്ളാര്‍ ഗ്രാ പഞ്ചായത്ത് പ്രസിഡന്റ് ടികെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ടി യു മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, സ്ഥിരം സമിതി അധ്യക്ഷ പി ഗീത പഞ്ചായത്തംഗം അജിത്ത് കുമാര്‍, രാജപുരം ഹയര്‍ സെക്കന്റി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജോബി ജോസഫ് , എന്‍ മധു, ജോസ് ജോര്‍ജ്ജ്, വി പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.ഭാരവാഹികള്‍ : ടി കെ നാരായണന്‍(ചെയര്‍മാന്‍),ടി യു മാത്യു (ജനറല്‍ കണ്‍വീനര്‍)
