കോളിച്ചാൽ: മണിപ്പൂരിൽ നടക്കുന്ന നരഹത്യയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാട്ടുന്ന നിസ്സംഗതയിൽ പനത്തടി ഫൊറോന കൗൺസിൽ ശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. സെൻറ് ജോസഫ് ഫൊറോന ദേവാലയത്തിൽ നടന്ന പനത്തടി ഫൊറോന കൗൺസിൽ ഫൊറോന വികാരി റവ. ഡോ. ജോസഫ് വരാണത്ത് ഉദ്ഘാടനം ചെയ്തു. പനത്തടി സെൻറ് ജോസഫ് ഫൊറോന കോർഡിനേറ്റർ ദേവസ്യ വടാന അധ്യക്ഷത വഹിച്ചു. മാതൃവേദി ഡയറക്ടർ ഫാ. വർഗീസ് ചേരിപ്പുറത്ത്, മിഷൻ ലീഗ് ഡയറക്ടർ ഫാ. മൈക്കിൾ മഞ്ഞകുന്നേൽ, കെസിവൈഎം ഡയറക്ടർ ഫാ. ജോബി കൊട്ടാരത്തിൽ, പനത്തടി ഫൊറോന അസിസ്റ്റൻറ് വികാരി ഫാ.ജോർജ് മുണ്ടംകുന്നേൽ, ഫൊറോന കോർഡിനേറ്റർ ജോണി തോലമ്പുഴ, എ കെ സി സി രൂപത വൈസ് പ്രസിഡണ്ട് പിയൂസ് പറയിടം, ജിജി മൂഴിക്കചാലിൽ, രാജു എബ്രഹാം മീൻപള്ളിൽ എന്നിവർ പ്രസംഗിച്ചു.